Sub Lead

കഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

കഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
X

തൊടുപുഴ: രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടിയിലായി യുവതിയെ മൂന്നു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോട്ടയം കോത്തലക്കരയില്‍ ജോമിനി തോമസിനെ(42)യാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പ്രതി 25,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2018 ഏപ്രില്‍ 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നു രണ്ട് കിലോഗ്രാം കഞ്ചാവുമായി ജോമിനിയെ കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it