Big stories

കൊവിഡ്-19 : സ്പ്രിങ്ഗ്ലറിനു ഡേറ്റാ കൈമാറ്റം; കര്‍ശന ഉപാധികള്‍ വെച്ച് ഹൈക്കോടതി

വ്യക്തികളുടെ വിവരം മറച്ചു വെച്ചു മാത്രമെ ശേഖരിക്കുന്ന ഡേറ്റ സ്പ്രിങ്ഗ്ലറിന് നല്‍കാവു. ഡേറ്റയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം.കരാര്‍ കാലാവധി കഴിഞ്ഞാല്‍ ലഭിച്ച ഡേറ്റ സ്പ്രിങ്ഗ്ലര്‍ കൃത്യമായി സംസ്ഥാന സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കണം.നേരിട്ടോ അല്ലാതെയോ സ്പ്രിങ്ഗ്ലര്‍ കമ്പനി അവരെ സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഡേറ്റ വാണിജ്യ ആവശ്യത്തിനടക്കം ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പ്രമോഷന്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പേരോ ലോഗോയോ സ്പ്രിങ്ഗ്ലര്‍ കമ്പനി ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

കൊവിഡ്-19 : സ്പ്രിങ്ഗ്ലറിനു ഡേറ്റാ കൈമാറ്റം; കര്‍ശന ഉപാധികള്‍ വെച്ച് ഹൈക്കോടതി
X

കൊച്ചി: കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലറിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കര്‍ശന ഉപാധികള്‍ വെച്ച് ഹൈക്കോടതി.വ്യക്തികളുടെ വിവരം മറച്ചു വെച്ചു മാത്രമെ ശേഖരിക്കുന്ന ഡേറ്റ സ്പ്രിങ്ഗ്ലറിന് നല്‍കാവു. ഡേറ്റയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം.കരാര്‍ കാലാവധി കഴിഞ്ഞാല്‍ ലഭിച്ച ഡേറ്റ സ്പ്രിങ്ഗ്ലര്‍ കൃത്യമായി സംസ്ഥാന സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കണം.നേരിട്ടോ അല്ലാതെയോ സ്പ്രിങ്ഗ്ലര്‍ കമ്പനി അവരെ സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഡേറ്റ വാണിജ്യ ആവശ്യത്തിനടക്കം ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രമോഷന്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പേരോ ലോഗോയോ സ്പ്രിങ്ഗ്ലര്‍ കമ്പനി ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.വിദേശ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് ഡേറ്റ കൈമാറുന്നതിന് മുമ്പായി ഏതു വ്യക്തിയുടെ ഡേറ്റയാണോ ശേഖരിക്കുന്നത് ആ വ്യക്തിയുടെ സമ്മത പത്രം സര്‍ക്കാര്‍ വാങ്ങിയിരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.സ്പ്രിങ്ഗ്ലറിനു പകരമായി ഡാറ്റാ വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയെ സമീപിക്കുന്നതി തടസമില്ലെന്ന്് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി രേഖപെടുത്തി. കൊവിഡ്-19 വ്യധിക്കു ശേഷം ഡാറ്റാ വ്യാധി സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി വ്യക്തമാക്കി.മൂന്നാഴ്ചയക്ക് ശേഷം കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

വിദേശ കമ്പനിയായ സ്പ്രിങ്ഗ്ലറിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ വാദം നടക്കുന്നതിനിടയില്‍ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഹൈക്കോടതി ഉന്നയിച്ചിരുന്നു.നിയമവകുപ്പിന്റെ അഭിപ്രായ തേടാതെ കരാറിലേല്‍പ്പെട്ടതിനെതിരെയും നിയമ നടപടികള്‍ ന്യൂയോര്‍ക്ക് കോടതിയിലായിരിക്കും നടക്കുകയെന്നും കരാറില്‍ വ്യവസ്ഥ ചെയ്തതതിനെതിരെയും കോടതി വിമര്‍ശിച്ചിരുന്നു.സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചാല്‍ സ്പ്രിങ്ഗ്ലര്‍ നല്‍കുന്ന സേവനം നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്രഏജന്‍സികള്‍ സജ്ജമാണെന്ന് അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നത് പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നല്‍കിയ ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Next Story

RELATED STORIES

Share it