Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 കൊവിഡ് കേസുകള്‍; 3890 മരണം -കര്‍ണാടക-41,779, മഹാരാഷ്ട്ര-39,923, കേരളം-34,694

രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 കൊവിഡ് കേസുകള്‍; 3890 മരണം  -കര്‍ണാടക-41,779, മഹാരാഷ്ട്ര-39,923, കേരളം-34,694
X

ന്യൂഡല്‍ഹി: രണ്ടാം തരംകം നിയന്ത്രണാധീതമായി തുടരുന്നതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3890 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,43,72,907 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,66,207 ആയി വര്‍ദ്ധിച്ചു. 24 മണിക്കൂറിനിടെ 31,000 പേര്‍ കൊവിഡ് മുക്തരായി.

കര്‍ണാകയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,779 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ മരിച്ചു. 39,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 714 പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 311 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,694 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു.

നാലാഴ്ച്ചയായി ലോക്ക് ഡൗണ്‍ തുടരുന്ന ഡല്‍ഹിയില്‍ രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച 8506 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 10ന് ശേഷം ആദ്യമായാണ് കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴുന്നത്.

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരേയും ഡിസംബറോടെ വാക്‌സിനേറ്റ് ചെയ്യാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സീന്‍ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകും. വരും മാസങ്ങളില്‍ സ്പുട്‌നിക്, കൊവാക്‌സിന്‍,കൊവിഷീല്‍ഡ് വാക്‌സീനുകളുടെ കൂടുതല്‍ ഡോസുകള്‍ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്നും ഉടന്‍ എത്തും. 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കാം.

രാജ്യത്തെ വാക്‌സീന്‍ വിതരണം കേന്ദ്ര ആരോഗ്യ മന്ത്രി വിലയിരുത്തും. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഡോ.ഹര്‍ഷ വര്‍ധന്‍ കൊവിഡ് സാഹചര്യവും ചര്‍ച്ച ചെയ്യും. സ്പുട്‌നിക് വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും. അതേ സമയം കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it