Big stories

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 22

കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 22
X

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഡല്‍ഹി നിസാമുദ്ദീനില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ എട്ടിനാണ് നാട്ടിലേക്ക് തിരിച്ചത്. പത്തിന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 15നു പനി ബാധിക്കുകയായിരുന്നു.

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇവിടെ ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നു രാവിലെയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിനു വേണ്ടി കൊച്ചിയില്‍ നിന്ന് ജില്ലാഭരണകൂടവും പോലിസുമാണ് ജീവന്‍ രക്ഷാ മരുന്ന് എത്തിച്ച് നല്‍കിയിരുന്നത്. വസന്തകുമാറിന് മറ്റ് അസുഖം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കൊല്ലത്തെ കൊവിഡ് മരണം രണ്ടായി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും നിര്‍ദേശപ്രകാരമാണ് സംസ്‌കരിക്കുക.




Next Story

RELATED STORIES

Share it