- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 5707 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 65,394; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യുകെയില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3042 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂര്‍ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂര്‍ 195, ഇടുക്കി 190, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസര്‍ഗോഡ് 4, പാലക്കാട് 3, തൃശൂര്‍, വയനാട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,35,609 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ പുതൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 460 ഹോട്ട് സ്പോട്ടുകളാണുള്ളത്.
RELATED STORIES
കസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍;...
27 Dec 2024 10:11 AM GMTകോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
27 Dec 2024 10:03 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന
27 Dec 2024 9:28 AM GMTവീട്ടിലേക്ക് വരുന്നവരോട് അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്കാരം...
27 Dec 2024 9:22 AM GMT