Big stories

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാ വിധി നാളെ

സംസ്ഥാനത്ത് ഏറ്റവുമധികം നീണ്ട കൊലക്കേസ് കൂടിയാണ് ഇത്.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാ വിധി നാളെ
X

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനല്‍കുമാര്‍ ആണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രസ്താവിക്കും.


1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയ എന്ന കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം നീണ്ട കൊലക്കേസ് കൂടിയാണ് ഇത്.


49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ എട്ട് നിര്‍ണായക സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. 2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. പിന്നീട്, രണ്ടാം പ്രതിയായിരുന്ന ജോസ് പൂതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it