Big stories

ഡല്‍ഹി കലാപം: പോലിസിന്റെ വ്യാജ വാദങ്ങള്‍ കോടതി തള്ളി ;വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് മുന്നു പേര്‍ക്ക് ജാമ്യം

പിന്നീട് എന്‍ഡിടിവി സംപ്രേക്ഷണം ചെയ്ത വീഡിയോയിലാണ് ഷാഹിദിന് വെടിയേറ്റത് മോഹന്‍ നഴ്‌സിംഗ് ഹോം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നിരുന്ന ഹിന്ദുത്വ കലാപകാരികളില്‍ നിന്നാണ് എന്ന് വ്യക്തമായത്.

ഡല്‍ഹി കലാപം: പോലിസിന്റെ വ്യാജ വാദങ്ങള്‍ കോടതി തള്ളി ;വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് മുന്നു പേര്‍ക്ക് ജാമ്യം
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് കൊലപാതകക്കേസില്‍ പ്രതിയായ മൂന്ന് പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജുനൈദ്, ചാന്ദ് മുഹമ്മദ്, ഇര്‍ഷാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവര്‍ 2020 ഏപ്രില്‍ മുതല്‍ 10 മാസമായി റിമാന്റില്‍ കഴിയുകയായിരുന്നു.


ഡല്‍ഹി കലാപത്തില്‍ ഷാഹിദ് എന്നയാള്‍ കൊല്ലപ്പട്ടതുമായി ബന്ധപ്പെട്ടാണ് ഇവരെ പോലിസ് അറസ്റ്റു ചെയതത്. ഈ മൂന്ന് പേര്‍ക്കെതിരെ സാഹചര്യ തെളിവുകളോ, ഫോറന്‍സിക് തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്‍ഡിടിവിയില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ പ്രകാരം പിടിയിലായവരല്ല കൊലപാതകത്തിന് ഉത്തരവാദികളെന്നും വ്യക്തമായിരുന്നു . ഇത് തെളിവായി സ്വീകരിച്ചാണ് കോടതി മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. ഇവരെ കുറ്റക്കാരാക്കി ഡല്‍ഹി പോലിസ് സമര്‍പ്പിച്ച എല്ലാ വാദമുഖങ്ങളും തള്ളികൊണ്ടായിരുന്നു കോടതിയുടെ നടപടി.


2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ സപ്താരിഷി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നിരുന്ന ഷാഹിദ് കൊല്ലപ്പെട്ടത്. സപ്താരിഷി കെട്ടിടത്തിന് എതിര്‍വശത്തുള്ള മോഹന്‍ നഴ്‌സിംഗ് ഹോം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഹിന്ദുത്വ കലാപകാരികള്‍ നടത്തിയ വെടിവപ്പിലാണ് ഷാഹിദ് കൊല്ലപ്പെട്ടത്. എന്നാല്‍ ഷാഹിദിനൊപ്പം നിന്നവരാണ് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയത് എന്നാരോപിച്ച് ജുനൈദ്, ചാന്ദ് മുഹമ്മദ്, ഇര്‍ഷാദ് എന്നിവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


പിന്നീട് എന്‍ഡിടിവി സംപ്രേക്ഷണം ചെയ്ത വീഡിയോയിലാണ് ഷാഹിദിന് വെടിയേറ്റത് മോഹന്‍ നഴ്‌സിംഗ് ഹോം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നിരുന്ന ഹിന്ദുത്വ കലാപകാരികളില്‍ നിന്നാണ് എന്ന് വ്യക്തമായത്. ഈ വീഡിയോ എന്‍ഡിടിവി വാര്‍ത്തയില്‍ കാണിച്ചിരുന്നു. മോഹന്‍ നഴ്‌സിംഗ് ഹോമില്‍ നിന്നുള്ള വെടിവയ്പ്പ് അവഗണിച്ചുകൊണ്ട് അന്വേഷണത്തില്‍ ഒരു വശത്തെ കെട്ടിടങ്ങളില്‍ മാത്രമാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കോടതി നിരീക്ഷിച്ചു.


കൊല്ലപ്പെട്ട ഷാഹിദിന്റെ ശരീരത്തിലെ മുറിവുകളുടെ പരിശോധനയില്‍ നിന്നും അടുത്തു നിന്നല്ല അകലെ നിന്നുള്ള വെടിയാണ് അദ്ദേഹത്തിന് ഏറ്റതെന്നും വ്യക്തമായി. വീഡിയോ വിശകലനം ചെയ്തതില്‍ നിന്നും മോഹന്‍ നഴ്‌സിംഗ് ഹോമില്‍ നിന്നാണ് വെടിവച്ചതെന്നും കണ്ടെത്തി. ഇതോടെയാണ് നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിടിയിലായവര്‍ കലാപസമയത്ത് സ്വന്തം സമുദായത്തിലെ ഒരാളെ കൊല്ലുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ജഡ്ജി നിരീക്ഷിച്ചു. കൂടാതെ പ്രതിയാക്കപ്പെട്ടവരില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തിട്ടില്ലെന്നും വിചാരണയില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it