Football

ഐ ലീഗ്; ഗോകുലം കേരളയക്ക് കിരീടമില്ല; ചര്‍ച്ചില്‍ ഒന്നാമത്; കിരീട വിജയികളെ 28ന് പ്രഖ്യാപിക്കും

ഐ ലീഗ്; ഗോകുലം കേരളയക്ക് കിരീടമില്ല; ചര്‍ച്ചില്‍ ഒന്നാമത്; കിരീട വിജയികളെ 28ന് പ്രഖ്യാപിക്കും
X

കോഴിക്കോട്: നാടകീയ ക്ലൈമാക്‌സിന് സാക്ഷ്യം വഹിച്ച് ഐ ലീഗ് കിരീടപോര്. ലീഗിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയ അപ്പീല്‍ഫലം വന്നാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീല്‍ഫലം അനുകൂലമായാല്‍ ഇന്റര്‍കാശിക്ക് മൂന്നുപോയന്റ് ലഭിക്കും. കിരീടവും ലഭിക്കും. ഏപ്രില്‍ 28നാണ് വിധി

അവസാനമത്സരങ്ങളില്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കിയപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശി ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. 11 മിനിറ്റിനിടെ തന്നെ രണ്ടുഗോളുകള്‍ നേടി ഗോകുലം മുന്നിലെത്തിയിരുന്നെങ്കിലും ഡെംപോ മത്സരത്തിലേക്ക് തിരിച്ചുവന്നു. 3-3 എന്ന നിലയില്‍ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കേയാണ് ഡെമ്പോയുടെ നാലാംഗോള്‍ ഗോള്‍പിറന്നത്. അതോടെ ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു.

22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. പട്ടികയില്‍ മുന്നിലാണെങ്കിലും ചര്‍ച്ചിലിന് കിരീടം ഉറപ്പായില്ല. നാംധാരിക്കെതിരായ മത്സരത്തിലെ അപ്പീല്‍ഫലം നിര്‍ണായകമാണ്. നാംധാരിക്കെതിരായ മത്സരത്തില്‍ ഇന്റര്‍ കാശി തോറ്റിരുന്നു. എന്നാല്‍, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികള്‍ ഇറക്കി എന്നാരോപിച്ച് ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് അപ്പീല്‍നല്‍കിയിട്ടുണ്ട്. അതിലെ വിധി അനുകൂലമായാല്‍ ടീമിന് മൂന്നുപോയിന്റ് ലഭിക്കും. അങ്ങനെയെങ്കില്‍ ടീമിന് ലീഗ് കിരീടവും ലഭിക്കും. ഈ വിധിക്ക് ശേഷം മാത്രമേ ജേതാക്കളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ.




Next Story

RELATED STORIES

Share it