- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പാകിസ്താന്‍ സിന്ദാബാദ്' മുദ്രാവാക്യം: പോപുലര്‍ ഫ്രണ്ടിനെതിരേ കള്ള പ്രചാരണവുമായി മാധ്യമങ്ങള്‍; വ്യാജ വാര്‍ത്തയെന്ന് മഹാരാഷ്ട്ര പോലിസ്
ആരും പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചില്ല. ഇത് തീര്‍ത്തും തെറ്റാണ്,' ബണ്ട് ഗാര്‍ഡനിലെ സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് മങ്കര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് സിന്ദാബാദ് എന്നായിരുന്നു അവരുടെ മുദ്രാവാക്യം.
പൂനെ: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയെന്ന് കള്ളപ്രചാരണവുമായി ദേശീയ വാര്‍ത്താ ഏജന്‍സിയാ എഎന്‍ഐ. പോപുലര്‍ ഫ്രണ്ട് സിന്ദാബാദ് എന്ന് മുദ്രാവാക്യമാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പൂനെയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് പ്രവര്‍ത്തകര്‍ 'പോപുലര്‍ ഫ്രണ്ട്' സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍, ഇതിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയും സംഘപരിവാര്‍ പ്രചാരണം ഏറ്റെടുത്തു.
#BeAlert #FAKE
— Samiullah Khan (@SamiullahKhan__) September 24, 2022
See, how @ANI shamelessly fabricating and spreading totally FAKE NEWS,
Pune Police officially denied this propaganda!
curse on you FAKE News peddler @ANI @smitaprakash
This is open proof that How Popular Front Of India Targeted and Framed! pic.twitter.com/kquYK9CipK
പൂനെയിലെ കലക്ടറുടെ ഓഫിസിന് മുന്നില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ട്. എന്നാല്‍, എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ 'പോപുലര്‍ ഫ്രണ്ട്' സിന്ദാബാദ് എന്നാണ് വിളിക്കുന്നതെന്ന് വ്യക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് എഎന്‍ഐ വ്യാജ പ്രചാരണം നടത്തിയത്. സാമൂഹിക മാധ്യമങ്ങളും എഎന്‍ഐയുടെ വ്യാജ പ്രചാരണം പൊളിച്ചടക്കി. പോപുലര്‍ ഫ്രണ്ട് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു പ്രചാരണം.
3rd Video
— Azhar Tamboli 🕊 (@AzharIND) September 24, 2022
Please find the 3 original videos at the same time. You will not find any controversial slogans in these videos.#TimesNow is disseminating fake videos to satisfy their lust for TRP. #ShameGodiMedia #PFI #Pune pic.twitter.com/4iwTxV0sgP
പൂനെയില്‍ നടന്ന പ്രതിഷേധത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങള്‍ 'പാകിസ്താന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചതായി ടൈംസ് നൗ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 23 ന് സാസൂണ്‍ ആശുപത്രിക്ക് സമീപമുള്ള കലക്ടറുടെ ഓഫീസിന് മുന്നില്‍ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ടിവി ന്യൂസ് ചാനല്‍ അവകാശപ്പെട്ടു. എഎന്‍ഐ, റിപ്പബ്ലിക്, നയ് ദുനിയ, ലോക്മത് എന്നീ മാധ്യമങ്ങളും അവകാശവാദം ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് പൂനെ പോലിസ് പറയുന്നത്. പിഎഫ്‌ഐ അംഗങ്ങള്‍ 'സിന്ദാബാദ്, സിന്ദാബാദ്, പോപുലര്‍ ഫ്രണ്ട് സിന്ദാബാദ്' എന്നാണ് വിളിക്കുന്നതെന്ന് പ്രതിഷേധത്തിന്റെ വീഡിയോകള്‍ കണ്ട നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ന്യൂസ്‌ലൗണ്ട്രിയോട് പറഞ്ഞു. പാകിസ്താനെ കുറിച്ച് പരാമര്‍ശമില്ല. ആരും പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചില്ല. ഇത് തീര്‍ത്തും തെറ്റാണ്,' ബണ്ട് ഗാര്‍ഡനിലെ സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് മങ്കര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് സിന്ദാബാദ് എന്നായിരുന്നു അവരുടെ മുദ്രാവാക്യം.
'ഇത് പൂര്‍ണ്ണമായും വ്യാജ വാര്‍ത്തയാണ്. നമ്മുടെ നഗരത്തിലെ സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ചില ചാനലുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ എല്ലാം വ്യക്തമായി പരിശോധിച്ചു. പ്രതിഷേധക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായാണ് മുദ്രാവാക്യം വിളിക്കുന്നത്'. പ്രതിഷേധം നടന്ന ബണ്ട് ഗാര്‍ഡനിലെ അധികാരപരിധിയിലുള്ള മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ന്യൂസ്‌ലോണ്‍ട്രിയും ഏതാനും പ്രതിഷേധക്കാരുമായി സംസാരിച്ചു, അവരെല്ലാം 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യങ്ങള്‍ കേട്ടില്ലെന്ന് നിഷേധിച്ചു.
പ്രതിഷേധത്തിന് പോലിസ് അനുമതി നല്‍കിയിരുന്നില്ല, എന്നാല്‍ 200-250 പേര്‍ കലക്ടറുടെ ഓഫിസിന് പുറത്ത് തടിച്ചുകൂടിയിരുന്നു,' പ്രതിഷേധക്കാരില്‍ ഒരാളായ അബ്ദുള്‍ അസീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ 'സിന്ദാബാദ്, സിന്ദാബാദ്, പോപ്പുലര്‍ ഫ്രണ്ട് സിന്ദാബാദ്', എന്നാണ് വിളിച്ചത്. 10 മിനിറ്റിനു ശേഷം 40 ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് വൈകുന്നേരത്തോടെ വിട്ടയച്ചു. ഞാനവിടെയുണ്ടായിരുന്നു, ആരും 'പാകിസ്താന്‍ സിന്ദാബാദ്' വിളിച്ചില്ല. പ്രതിഷേധക്കാരാരും അത്തരത്തിലുള്ള മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മുഹമ്മദ് കൈസ് പറഞ്ഞു.
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT