Sub Lead

മുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു; വെളിപ്പെടുത്തലുമായി മുസ്‌ലിം യുവാവ്(വീഡിയോ)

മുസ്‌ലിം യുവാവിനെ ബലമായി ഹിന്ദുമതത്തില്‍ ചേര്‍ത്തു; വെളിപ്പെടുത്തലുമായി മുസ്‌ലിം യുവാവ്(വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്‌ലിം യുവാവിനെ പോലിസും ഹിന്ദുത്വരും ചേര്‍ന്ന് ബലമായി ഹിന്ദുമതത്തില്‍ ചേര്‍ത്തതായി ആരോപണം. ഫത്തേവുദ്ദീന്‍ എന്ന യുവാവിനെയാണ് ബലം പ്രയോഗിച്ച് മതം മാറ്റിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും ഹിന്ദുത്വര്‍ പുറത്തുവിട്ടു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പിന്നീട് സത്യം വെളിപ്പടുത്തി. മറ്റൊരു കേസില്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡിസംബര്‍ 14നാണ് സംഭവം.

സീതാപൂര്‍ പോലിസ് സൂപ്രണ്ടും ഹിന്ദുത്വ നേതാവുമാണ് മതം മാറ്റിയതെന്ന് യുവാവ് പറയുന്നു. ആയുധ കേസിലും മറ്റും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മതം മാറ്റിയിരിക്കുന്നത്. പോലിസും ഹിന്ദുത്വരും പറയുന്നത് കേട്ടില്ലെങ്കില്‍ ആയുധക്കേസിലും ഗുരുതരമായ മറ്റുകേസുകളും നടത്തുമെന്നായിരുന്നു ഭീഷണി. കുടുംബം തകര്‍ക്കുമെന്ന ഭീഷണിയില്‍ പകച്ചുപോയെന്നും യുവാവ് പറയുന്നുണ്ട്.



Next Story

RELATED STORIES

Share it