- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസിനെ സിഐഎ സഹായിച്ചു; ബഗ്ദാദിയുടെ വീട് കാണിച്ചിട്ടും ആക്രമിച്ചില്ല: ഐഎസ് പ്രമുഖന്റെ വിധവ ഉമ്മു സയ്യാഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഐഎസ് അമേരിക്കന്‍-ജൂത സൃഷ്ടിയാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാതെ സിഐഎ രക്ഷപ്പെടുത്തിയെന്ന വിധത്തിലുള്ള റിപോര്‍ട്ടെന്നതും ശ്രദ്ധേയമാണ്
ലണ്ടന്‍: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ(സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) സഹായിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഒളിത്താവളത്തെ കുറിച്ച് വിവരം നല്‍കിയിട്ടും പിടികൂടാന്‍ തയ്യാറായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍. ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്‌തെന്ന കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഇറാഖിലെ ഇര്‍ബില്‍ ജയിലില്‍ കഴിയുന്ന ഉമ്മു സയ്യാഫ് എന്നറിയപ്പെടുന്ന നസ്രീന്‍ അസദ് ഇബ്രാഹീമുമായി ബ്രിട്ടീഷ് ദിനപത്രമായ 'ദി ഗാര്‍ഡിയന്‍' നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. അമേരിക്കന്‍ പൗരയായ കയ്‌ല മുല്ലറെ ബന്ദിയാക്കാന്‍ ഐഎസിന് സഹായം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ഒരു സഹായവും ചെയ്തിട്ടില്ലെന്നു നസ്രീന്‍ പറഞ്ഞു. സിഐഎയ്ക്കും കുര്‍ദിഷ് ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ക്കും ഐഎസിനെ കുറിച്ച് വിവരം നല്‍കിയിരുന്ന നസ്രീന്‍ അസദ് ഇബ്രാഹീമിനെ സിറിയയില്‍ നിന്ന് പിടികൂടിയ ശേഷം നടത്തുന്ന ആദ്യ അഭിമുഖമാണിത്. നാലു വര്‍ഷം മുമ്പാണ് ഐഎസിന്റെ 'ഇന്ധനമന്ത്രി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്.
അമേരിക്കന്‍ വംശജയായ കയ്‌ല മുല്ലറെ നിരവധി യസീദി പെണ്‍കുട്ടികളെയും ഐഎസ് നേതാക്കള്‍ക്കു ബലാല്‍സംഗം ചെയ്യാന്‍ വേണ്ടി സൗകര്യം ചെയ്തു നല്‍കിയെന്ന ഗുരുതരമായ തീവ്രവാദക്കുറ്റം ആരോപിച്ചാണ് 29കാരിയായ ഉമ്മു സയ്യാഫിനെ പിടികൂടിയത്. ഇര്‍ബില്‍ കോടതി വധശിക്ഷ വിധിച്ച ഇവരെ നഗരത്തിലെ ജയിലില്‍ വച്ച് പരിഭാഷകരുടെ സഹായത്തോടെയാണ് അഭിമുഖം നടത്തിയതെന്ന് 'ദി ഗാര്‍ഡിയന്‍' അറിയിച്ചു. കുര്‍ദിഷ് ഇന്റലിജന്‍സ് ഓഫിസര്‍ക്കൊപ്പമാണ് ഇന്റര്‍വ്യൂ നടത്തിയതെങ്കിലും അവര്‍ തടസ്സവാദമൊന്നും ഉന്നയിച്ചില്ല. മനുഷ്യാവകാശ അഭിഭാഷകനായ അമല്‍ ക്ലൂനി ഇവരെ ഇറാഖില്‍ നിന്ന് അമേരിക്കയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മു സയ്യാഫിനെ പിടികൂടിയ ശേഷം മുറിയില്‍ അടച്ചിട്ടെന്നും ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.
ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുമായി വളരെയടുത്ത ബന്ധമുള്ള ഫാത്തി ബിന്‍ ആന്‍ ബിന്‍ ജില്‍ദി മുറാദ് അല്‍ തുണിസിന്റെ ഭാര്യയാണ് ഉമ്മു സയ്യാഫ്. ഇദ്ദേഹം മരണപ്പെടുന്നതു വരെ ഐഎസ് ഭരണത്തില്‍ സുപ്രധാന സ്ഥാനം വഹിച്ചിരുന്നു. 2016 ഫെബ്രുവരിയില്‍ മൊസൂളിലെ വീട്ടിലാണ് ബഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. യുഎസ് കമ്മാന്‍ഡോകളോടും കുര്‍ദിഷ് അധികൃതരോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ അധികൃതര്‍ വിമാനാക്രമണം വേണമെന്ന് പറഞ്ഞ് വിളിച്ചു. വീട്ടിനുള്ളില്‍ ലോകം തേടുന്നയാളാണ് ഉണ്ടായിരുന്നതെന്ന് വൈകിയാണ് അംഗീകരിച്ചത്. എവിടെയാണ് വീടെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ''അദ്ദേഹം അവിടെയുണ്ടായിരുന്നുവെന്ന് എനിക്കറിയാം. കാരണം അവര്‍ക്ക് നല്‍കിയ വീടുകളിലൊന്നായിരുന്നു അത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവുമായിരുന്നുവെന്ന് ഉമ്മു സയ്യാഫ് പറയുന്നു. മറ്റുള്ളവരേക്കാള്‍ ബദ്ഗാദിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നവര്‍ അവിടെയാണുണ്ടായിരുന്നത്. സംഘടനയുടെ പ്രധാനികളും അവിടെയാണു കഴിഞ്ഞത്. ഇവിടെ വച്ച് ബദ്ഗാദി റെക്കോഡ് ചെയ്ത സന്ദേശങ്ങളാണ് ഭര്‍ത്താവിനോടൊപ്പം പ്രചരിപ്പിച്ചത്. താജിയിസെ ഞങ്ങളുടെ മുറിയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അപ്പോള്‍ എന്റെ ഭര്‍ത്താവായിരുന്നു ഐഎസിന്റെ മാധ്യവിഭാഗം തലവന്‍. പലപ്പോഴും ബഗ്ദാദി അവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഉമ്മു സയ്യാഫ് പറഞ്ഞു. അബു സയ്യാഫ് എന്നറിയപ്പെടുന്ന ഇവരുടെ ഭര്‍ത്താവ് 2015 മെയിലാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷമാണ് ഉമ്മു സയ്യാഫിനെ പിടികൂടിയത്. ഇതിനെ ഐഎസിനെതിരായ അഞ്ചുവര്‍ഷത്തെ യുദ്ധത്തിലെ നിര്‍ണായക നീക്കമെന്നാണു വിശേഷിപ്പിച്ചിരുന്നത്. സിറിയയിലും പശ്ചിമ ഇറാഖിലും ഇന്ധന വിതരണത്തിലും മറ്റും ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ മരണത്തോടെ ഐഎസിലേക്കുള്ള പണമൊഴുക്ക് തടയാനായെന്നായിരുന്നു വിലയിരുത്തല്‍. ഉമ്മു സയ്യാഫ് ആദ്യഘട്ടത്തില്‍ തടവുകാരോട് സഹകരിക്കാന്‍ വിസമ്മതിക്കുകയും അസ്വസ്ഥയാവുകയും ചെയ്തിരുന്നു. 2016 തുടക്കത്തിലാണ് ഐഎസിന്റെ സുപ്രധാന വിവരങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ തുടങ്ങിയത്. സാധാരണ വേഷത്തിലുണ്ടായിരുന്ന അവരോട് തനിക്ക് അറിയുന്നതെല്ലാം പറയുകയും കാണിച്ചുകൊടുക്കുകയും ചെയ്‌തെന്നാണ് ഉമ്മു സയ്യാഫ് പറഞ്ഞത്. ''ബഗ്ദാദി പലപ്പോഴും സിറിയയിലെത്തുമായിരുന്നു. ഞങ്ങള്‍ ഒമറി(ഓയില്‍ ഫീല്‍ഡ്)ലേക്കു പോവുന്നതിനു മുമ്പും ശദാദയിലെ വീട്ടില്‍ താമസിക്കുമ്പോഴുമെല്ലാം.
2014 അവസാനമാണ് മ്യൂള്ളറെ യസീദി പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടുന്നത്. ബദ്ഗാദി ഇവരെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്നാണ് അമേരിക്കന്‍ ആരോപണം. എന്നാല്‍, അവരെ എന്തു ചെയ്‌തെന്ന് തനിക്കറിയില്ലെന്നായിരുന്നു ഉമ്മു സയ്യാഫിന്റെ മറുപടി. ചിലപ്പോള്‍ കുറച്ച് സമയം ബഗ്ദാദി അവിടെയുണ്ടാവും. ചിലപ്പോള്‍ അവിടെ താമസിക്കും. അതൊരു സാധാരണ വീടായിരുന്നു. ഞാന്‍ അദ്ദേഹത്തിനും എന്റെ ഭര്‍ത്താവിനും ചായ നല്‍കും. അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ റഖയിലേക്കു പോവും. രണ്ടു തവണ പോയെന്നാണ് എന്റെ ഓര്‍മ. അമേരിക്കക്കാരോട് ആ വീട് എവിടെയാണെന്നു ഞാന്‍ പറഞ്ഞിരുന്നു. തെരുവിലെത്തിയപ്പോഴെല്ലാം ഞങ്ങളുടെ കണ്ണ് കെട്ടിയിരുന്നു. എന്നാല്‍ ഞാന്‍ മുമ്പ് അവിടെയുണ്ടായിരുന്നതിനാല്‍ എനിക്ക് ആ സ്ഥലം മനസ്സിലായിരുന്നു''. ഉമ്മു സയ്യാഫ് അബൂബക്കര്‍ അല്‍ ബദ്ഗാദിയുടെ കുടുംബത്തെ കുറിച്ചും മറ്റും കൃത്യമായ വിവരം നല്‍കിയെന്ന് മുതിര്‍ന്ന കുര്‍ദിഷ് ഇന്റലിജന്‍സ് ഓഫിസറും വ്യക്തമാക്കി. അവര്‍ നല്‍കിയ വിവരങ്ങള്‍ വളരെയധികം ഉപകാരപ്പെട്ടു. ഐഎസിന്റെ നേതൃത്വങ്ങളെ കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. അവരുടെയെല്ലാം ഉത്തരവാദിത്തങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മു സയ്യാഫിനെ പശ്ചിമ മൊസൂളിലെ തെരുവിലൂടെ കൊണ്ടുപോയപ്പോള്‍ ഒരു വീടെത്തിയപ്പോള്‍ അവിടെ ബാഗ്ദാദിയുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞതായി മറ്റൊരു ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി. ഞങ്ങള്‍ ഇക്കാര്യം അമേരിക്കന്‍ അധികൃതരോട് പറയുകയും നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, അവര്‍ അക്കാര്യം ഗൗനിക്കാതെ പോയി. ബഗ്ദാദി പൊടുന്നനെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു. ഞങ്ങള്‍ പറഞ്ഞത് ശരിയായിരുന്നുവെന്ന് അമേരിക്കക്കാര്‍ പിന്നീട് പറഞ്ഞു. ഇപ്പോള്‍ ബഗ്ദാദി എവിടെയായിരിക്കുമെന്ന കാര്യത്തില്‍ ഇറാഖില്‍ തന്നെയായിരിക്കുമെന്നാണ് ഉമ്മു സയ്യാഫ് പറയുന്നത്. സിറിയ അദ്ദേഹത്തിനു സുരക്ഷിതമല്ല. ഖൈമിലും ബുകാമലിലും പോവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് കുറച്ചുകാലം മുമ്പാണെന്നും അവര്‍ പറഞ്ഞു. അതേസമയം, ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഉമ്മു സയ്യാഫിനെ പഴയ സ്ഥലത്തേക്ക് പോവാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും വളരെ പ്രാകൃതമായ സ്ഥലത്തുനിന്ന് വന്ന അവര്‍ തിരിച്ചുപോയാല്‍ പഴയ സ്ഥിതിയിലേക്കു തന്നെ പോവുമെന്നും ഇന്റലിജന്‍സ് മേധാവി പറഞ്ഞു.ഐഎസ് അമേരിക്കന്‍-ജൂത സൃഷ്ടിയാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാതെ സിഐഎ രക്ഷപ്പെടുത്തിയെന്ന വിധത്തിലുള്ള റിപോര്‍ട്ടെന്നതും ശ്രദ്ധേയമാണ്.
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMT