- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക കുട്ടയില്‍ കൂട്ടബലാല്‍സംഗക്കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സം ചെയ്‌തെന്ന കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയ ശേഷം നത്തംഗളയിലെ കാപ്പിത്തോത്തിലെത്തിച്ചു. ഇവിടെവച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്നും രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് കേസ്. ഈ പെണ്‍കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു. ഇതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞെന്നാണ് പോലിസ് പറയുന്നത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.
RELATED STORIES
ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)
25 Jun 2025 4:47 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMT