Big stories

സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലത്: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്

സേന തലപ്പത്തിരുന്ന് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച ഏക സേന മേധാവി ബിപിന്‍ റാവത്താണ്. 2017 ഏപ്രിലില്‍ കശ്മീര്‍ പ്രക്ഷോഭകരെ നേരിട്ടപ്പോളും പൗരത്വ ഭേദഗതി നിയമത്തിലും ബിപിന്‍ റാവത്ത് ആ സമീപനം തുടര്‍ന്നു.

സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലത്: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്
X

ന്യൂഡല്‍ഹി: സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലതെന്ന് ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര, നാവിക, വ്യോമ സേനാ തലവന്മാരുടെ സാന്നിധ്യത്തിലാണ് ബിപിന്‍ റാവത്ത് ചുമതലയേറ്റത്. മൂന്ന് സേനകളുടെയും ഏകോപനമാണ് പ്രധാന ചുമതലയായി കാണുന്നതെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

മറ്റ് രാജ്യങ്ങളിലെ സൈനിക വ്യവസ്ഥകളെ അനുകരിക്കുകയല്ല ലക്ഷ്യം. മൂന്ന് സേനകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. 27 ാം കരസേനാ മേധാവി സ്ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സൈനിക നീക്കങ്ങളായ മിന്നലാക്രമണം, ബാലകോട്ട് ആക്രമണം തുടങ്ങിയ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ബിപിന്‍ റാവത്തായിരുന്നു. മാത്രമല്ല സേന തലപ്പത്തിരുന്ന് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച ഏക സേന മേധാവിയും അദ്ദേഹമാണ്. 2017 ഏപ്രിലില്‍ കശ്മീര്‍ പ്രക്ഷോഭകരെ നേരിട്ടപ്പോള്‍ മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരെ വിമര്‍ശിച്ചപ്പോള്‍ വരെ ബിപിന്‍ റാവത്ത് ആ സമീപനം തുടര്‍ന്നു. ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പ്രസ്താവന രാജ്യവ്യാപകമായി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.




Next Story

RELATED STORIES

Share it