Big stories

പൻസാരെ കൊലക്കേസിൽ സനാതൻ സൻസ്ത പ്രവർത്തകൻ ശരദ് കലാസ്കർ അറസ്റ്റിൽ

ഗൗരി ലങ്കേഷ് വധക്കേസിൽ പതിനാറാം പ്രതിയാണ് അറസ്റ്റിലായ കലാസ്കർ. പൻസാരെ, ധബോൽക്കർ കേസിലും പ്രതി ചേർക്കപ്പെട്ടവർ എല്ലാം സനാതൻ സൻസ്ത പ്രവർത്തകാരാണ്. എന്നാൽ സനാതൻ സൻസ്തക്കെതിരേ അന്വേഷണം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

പൻസാരെ കൊലക്കേസിൽ സനാതൻ സൻസ്ത പ്രവർത്തകൻ ശരദ് കലാസ്കർ അറസ്റ്റിൽ
X

മുംബൈ: ഗോവിന്ദ് പൻസാരെ കൊലക്കേസിൽ സനാതൻ സൻസ്ത അനുഭാവി ശരദ് കലാസ്കർ അറസ്റ്റിൽ. പൻസാരെയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. മുംബൈയിലെ നലസ്പോരയിൽ സ്‌ഫോടക വസ്തുക്കളും തോക്കുകളും സൂക്ഷിച്ചതിന് ഇയാളെ നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.

നരേന്ദ്ര ധബോൽക്കറിന്റെ കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ ഇയാളെ 2015 ൽ അറസ്റ്റ് ചെയ്തിരുന്നു. 2013 ൽ ധബോൽക്കറെ സച്ചിൻ ആന്ദുരുവും കലാസ്‌കറും ചേർന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പൻസാരെ വധക്കേസിൽ ഒമ്പതാം പ്രതിയായ കലാസ്കറിനെ ചൊവ്വാഴ്ചയാണ് കോടതി മുൻപാകെ ഹാജരാക്കിയത്.

ഗോവിന്ദ് പൻസാരെയുടെ കൊലപാതകത്തിന് മുമ്പ് കലാസ്കർ കോൾഹാപൂരിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ ശിവജി റാണെ കോടതിയിൽ പറഞ്ഞു. കൊല്ലാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് അന്വേഷിക്കാൻ കലാസ്‌കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും ആവശ്യപ്പെട്ടു. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. ചോദ്യം ചെയ്യലിനായി ജൂൺ 18 വരെയാണ് അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്.

ഗൗരി ലങ്കേഷ് വധക്കേസിൽ പതിനാറാം പ്രതിയാണ് അറസ്റ്റിലായ കലാസ്കർ. പൻസാരെ, ധബോൽക്കർ കേസിലും പ്രതി ചേർക്കപ്പെട്ടവർ എല്ലാം സനാതൻ സൻസ്ത പ്രവർത്തകാരാണ്. എന്നാൽ സനാതൻ സൻസ്തക്കെതിരേ അന്വേഷണം ഒന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മൂന്ന് കേസുകളും വ്യത്യസ്ത ഏജൻസികളാണ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it