Big stories

കൊറോണ: സാമ്പത്തിക പാക്കേജ് ഉടന്‍, മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.

കൊറോണ: സാമ്പത്തിക പാക്കേജ് ഉടന്‍, മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി
X

ന്യൂഡല്‍ഹി: സമ്പദ്ഘടനയില്‍ കൊറോണ ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി. ഈ കാലയളവില്‍ ടാക്‌സ് ഡിഡക്ഷന്‍ വൈകിയാല്‍ അധിക പിഴയുണ്ടാവില്ല. ഏപ്രില്‍-മേയ് മാസങ്ങളിലെ ജിഎസ് ടി റിട്ടേണുകളും ജൂണ്‍ 30നു മുമ്പ് അടച്ചാല്‍ മതി. ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ അധിക പിഴ ഈടാക്കില്ല.

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി. കയറ്റുമതിഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. സാമ്പത്തിക പാക്കേജും കൂടുതല്‍ നിയന്ത്രണങ്ങളും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Next Story

RELATED STORIES

Share it