Big stories

മദ്യവില്‍പ്പന ശാലകള്‍ തിരക്കേറിയ പാതയോരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ആള്‍തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു

മദ്യവില്‍പ്പന ശാലകള്‍ തിരക്കേറിയ പാതയോരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: മദ്യവില്‍പന ശാലകള്‍ തിരക്കേറിയ പാതയോരങ്ങളില്‍ നിന്നും മാറ്റുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി.കൊവിഡ് കാലത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ ആള്‍ത്തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ആള്‍തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു

മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എക്‌സൈസ്,പോലിസ് വകുപ്പുകളെ ഇതിനായി വിനിയോഗിച്ചു.ബാറുകള്‍ തുറന്ന് മദ്യവില്‍പന ആരംഭിച്ചതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറഞ്ഞതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പേ മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കൊവിഡ് കാലത്ത് ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ആളുള്‍ വന്‍തോതില്‍ കൂട്ടം കൂടുന്നതിനെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it