Big stories

മസ്ഊദ് അസ്ഹറിനെതിരായ തെളിവുകള്‍ ഇന്ത്യ യുഎന്‍ രക്ഷാ സമിതിക്ക് കൈമാറി

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, യുഎസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മസ്ഊദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ത്യയുടെ ഈ നീക്കം.

മസ്ഊദ് അസ്ഹറിനെതിരായ തെളിവുകള്‍  ഇന്ത്യ യുഎന്‍ രക്ഷാ സമിതിക്ക് കൈമാറി
X

ന്യൂഡല്‍ഹി: ജെയ്‌ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെതിരായ യുഎന്‍ നടപടിക്ക് പിന്തുണ ഉറപ്പുവരുത്തുന്നതിന് കടുത്ത നീക്കവുമായി ഇന്ത്യ. മസ്ഊദ് അസ്ഹറിനെതിരായ തെളിവുകള്‍ യുഎന്‍ രക്ഷാസമിതിക്ക് കൈമാറിയാണ് ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചത്. മസ്ഊദിനെതിരായ തെളിവുകള്‍ പാകിസ്താന്‍ തള്ളിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, യുഎസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മസ്ഊദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ത്യയുടെ ഈ നീക്കം. ഈ പ്രമേയത്തില്‍ നിലപാട് അറിയിക്കാന്‍ ഈ മാസം 13 വരെയാണ് സമയം. ഈ സാഹചര്യത്തിലാണ് അംഗരാജ്യങ്ങളെ ഇക്കാര്യം ബോധ്യപ്പെടുന്നതിനായി ഇന്ത്യ തെളിവ് നല്‍കിയത്. ഈ തെളിവുകളുടെ കൂട്ടത്തില്‍ യുഎസിലെ എഫ്ബിഐ നല്‍കിയ തെളിവുകളും ഉള്‍പ്പെടും.

കൂടാതെ, ജമ്മുവിലെ ജയ്ശ് പ്രവര്‍ത്തകര്‍ പാകിസ്താനിലെ ജയ്ശ് പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയത്. നേരത്തെ മസൂദ് അസറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു.നേരത്തെ മസൂദ് അസറിനെതിരെ തെളിവുകളില്ല എന്ന വാദം ഉയര്‍ത്തിയാണ് ചൈന പ്രമേയത്തെ നേരിട്ടിരുന്നത്.യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ ചൈനയുടെ എതിര്‍പ്പുകള്‍ മറികടക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it