- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറബ് -ഇസ്രായേല്‍ ബാന്ധവം ഉപേക്ഷിക്കണം: ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇ
ടെഹറാന്‍: അറബ് -ഇസ്രായേല്‍ ബാന്ധവം ഉപേക്ഷിക്കണമെന്ന് അറേബ്യന്‍ ഭരണാധികാരികളോട് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇ. ചില നേതാക്കള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിക്കൊണ്ട് വലിയ തെറ്റുകള്‍ വരുത്തിയെന്നും അവര്‍ പാപം ചെയ്തുവെന്നും ഇറാന്‍ പരമോന്നത നേതാവ് ഖാംനഇ പറയുന്നു.'കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങള്‍ 'പാപം' ചെയ്തിരിക്കുകയാണ് അത്തരം നീക്കങ്ങള്‍ അവര്‍ തിരുത്തണമെന്നും ഖാംനഇ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയായിരുന്നു.യുഎഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2020 ല്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന്‍കീഴില്‍ വാഷിംഗ്ടണ്‍ അറബ്- ഇസ്രായേല്‍ സൗഹാര്‍ദ്ദം എന്നവഷയത്തിന് അവരുടെ വിദേശനയത്തില്‍ മുന്‍ഗണനയും നല്‍കിയിരുന്നു. 'ചില ഭരണാധികാരികള്‍ നിര്‍ഭാഗ്യവശാല്‍ വലിയ പിശകുകള്‍ വരുത്തി. കൊള്ളയടിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന സയണിസ്റ്റ് ഭരണകൂടവുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ അറബ് ഭരണാധികാരികള്‍ ചെയ്ത പാപം ഗുരുതരമായതാണ്. ഇസ്രായേലിനെ അംഗീകരിക്കാനോ അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാനോ ഒരുമ്പെടാന്‍ പാടില്ലായിരുന്നു എന്ന നിലപാടാണ് ഇറാന്‍ ആത്മീയ നേതാവ് തുറന്നടിച്ചത്.
'ഇത്തരം നടപടികള്‍ ഇസ്‌ലാമിക ഐക്യത്തിന് എതിരാണ്, അവര്‍ ഈ പാതയില്‍ നിന്ന് മടങ്ങുകയും ഈ വലിയ തെറ്റ് പരിഹരിക്കുകയും വേണം,' മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് ഖാംനഇ അറബ് ഭരണാധികാരികളെ വിമര്‍ശിച്ചത്. 'മുസ്്‌ലിംങ്ങളുടെ ഐക്യം കൈവരിക്കാനായല്‍ ഫലസ്തീന്‍ പ്രശ്‌നം തീര്‍ച്ചയായും മികച്ച രീതിയില്‍ പരിഹരിക്കപ്പെടും,' ഖാംനഇ പറഞ്ഞു. മെയ് മാസത്തില്‍ ഇസ്രായേലിനെ 'തീവ്രവാദ കേന്ദ്രം' എന്നും 'ഒരു രാജ്യമല്ല' എന്നും ഖാംനഇ വിശേഷിപ്പിച്ചിരുന്നു.1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം നാല് പതിറ്റാണ്ടുകളമായി പലസ്തീന്‍ പോരാട്ടത്തിന് ഇറാന്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ രണ്ട് അറബ് രാജ്യങ്ങള്‍. ഖാംനഇയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ഇറാനിലെ ഇസ്രയേല്‍ ടെഹ്‌റാന്‍ ആണവ പദ്ധതിക്കെതിരേ ആക്രമണം നടത്തിയാല്‍ 'ഞെട്ടിപ്പിക്കുന്ന പ്രത്യക്രമണത്തിലൂടെ ബില്യണ്‍കണക്കിന് ഡോളറിന്റെ നഷ്ടം ഇസ്രായിലിന് വരുത്തുമെന്ന് ഇറാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥസ്ഥനായ അലി ശംഖാനി പ്രസ്ഥാവിച്ചു.
ഇറാന്റെ ആണവ പദ്ധതിക്ക് നേരെയുള്ള ആക്രമണത്തിന് സൈന്യത്തെ സജ്ജമാക്കാന്‍ 5 ബില്യണ്‍ ഷെക്കലുകള്‍ (1.5 ബില്യണ്‍ ഡോളര്‍) അംഗീകരിച്ചതായി ഇസ്രായേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നു.ഇറാനും ലോക ശക്തികളും തമ്മിലുള്ള ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ്. ഇസ്രായേലും ഇറാനും തമ്മില്‍ വാക്ക്‌പോര് ശക്തമായിരിക്കുന്നത്.
RELATED STORIES
തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMT