Sub Lead

പന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ആരോപണം

പന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ആരോപണം
X

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനത്തില്‍ ഉള്‍പ്പെട്ട യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ആരോപണം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പന്തീരങ്കാവിലെ വീട്ടില്‍വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ആംബുലന്‍സില്‍ വച്ചും മര്‍ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി.

സംഭവമറിഞ്ഞ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പോലീസിന് ഇവര്‍ എഴുതി നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. മകള്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കള്‍ കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it