Latest News

കടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന് കുടുംബങ്ങൾ

കടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന് കുടുംബങ്ങൾ
X

മൈസൂരു: വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനത്തെ തുടർന്ന് ചാമരാജനഗർ ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങൾ വീടുവിട്ടിറങ്ങി. പ്രതിമാസ തവണകൾ അടയ്‌ക്കാത്തതിനും കൃത്യസമയത്ത് വായ്പ തീർപ്പാക്കാത്തതിനും കടം കൊടുക്കുന്നവരുടെ ഏജൻ്റുമാർ തങ്ങളെ ഉപദ്രവിച്ചതായി നിരവധി ഗ്രാമീണർ പറഞ്ഞു.

ചില കേസുകളിൽ, ഏജൻ്റുമാരുടെ പീഡനം ഭയന്ന് കുട്ടികൾ പഠനം നിർത്തി മാതാപിതാക്കളോടൊപ്പം അയൽ ജില്ലകളിലും സംസ്ഥാനങ്ങളിലും ഫാമുകളിലും തോട്ടങ്ങളിലും ജോലിക്ക് ചേരുകയാണെന്നും അവർ പറഞ്ഞു. കുടിശ്ശിക വരുത്തുന്നവരുടെ വീടുകളിൽ രാത്രിയിൽ ഏജൻ്റുമാർ എത്തുകയും കുട്ടികളുടെ സാന്നിധ്യത്തിൽ അവരെ ഉപദ്രവിക്കുകയും മാതാപിതാക്കളെ അസഭ്യം പറയുകയും ചെയ്തതായി ഗ്രാമവാസികൾ പറയുന്നു.

മൈക്രോഫിനാൻസ് കമ്പനികൾ 24 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള കമ്പനികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.വ്യക്തികൾക്ക് മാത്രമല്ല, വനിതാ സ്വയം സഹായ സംഘങ്ങൾക്കും കമ്പനികൾ വായ്പ നൽകുന്നുണ്ട്. കടം തിരിച്ചടക്കാൻ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമീണരിലേറെയും.

അതേസമയം, വീഴ്ച വരുത്തുന്നവരോട് ഗ്രാമം വിട്ടുപോകരുതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് അഭ്യർത്ഥിച്ചു.വീഴ്ച വരുത്തുന്നവർക്ക് സഹായത്തിനായി തന്നെയോ അസിസ്റ്റൻ്റ് കമ്മീഷണറെയോ തഹസിൽദാരെയോ പ്രാദേശിക പഞ്ചായത്ത് അധികൃതരെയോ സമീപിക്കാമെന്നും അവർ പറഞ്ഞു.

ഗ്രാമങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് പ്രത്യേക പഞ്ചായത്ത് യോഗങ്ങൾ നടത്താൻ ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ടെന്നും അവർ വ്യക്തമാക്കി.

Next Story

RELATED STORIES

Share it