- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചാം ദിവസവും ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി ഉയർന്നു
അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം ബോംബിട്ട് നിലംപരിശാക്കി.
ഗസ: ഗസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ബോംബാക്രമണം തുടർച്ചയായി ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച്ച ഗസയിലെ അഭയാർഥി ക്യാംപിന് നേരെ വ്യോമാക്രമണം ഉണ്ടായി. എട്ട് കുട്ടികളും രണ്ട് സ്ത്രീകളുമുൾപ്പെടെ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം ബോംബിട്ട് നിലംപരിശാക്കി.
അതേസമയം, ഇസ്രയേൽ അധിനിവേശത്തിനും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിനും എതിരേ ഫലസ്തീനികൾ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിൽ തടിച്ചുകൂടി. ഗാസ മുനമ്പിൽ തിങ്കളാഴ്ച മുതൽ 39 കുട്ടികളടക്കം 140 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 950 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം 13 ഫലസ്തീനികളെയെങ്കിലും കൊന്നിട്ടുണ്ട്. അധിനിവേശ കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പോലിസും ഫലസ്തീൻ പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രാത്രി വരെ തുടർന്നു.
അക്രമം രൂക്ഷമായതിനാൽ, ഇസ്രായേലി അധിനിവേശ സേനയിൽ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾ ഐക്യരാഷ്ട്രസഭയുടെ വടക്കൻ ഗാസയിലെ സ്കൂളുകളിൽ അഭയം തേടി. ഇസ്രായേൽ ആക്രമണത്തിനിടെ പതിനായിരത്തോളം ഫലസ്തീനികൾക്ക് ഗസയിൽ നിന്ന് വീട് വിട്ടിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് യുഎൻ അറിയിച്ചു.
അൽ ജസീറ മീഡിയ നെറ്റ്‌വർക്കും അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഗസ സിറ്റിയിലെ ഒരു ബഹുനില കെട്ടിടം ഇസ്രായേൽ അധിനിവേശ സേന നിലംപരിശാക്കി. 11 നിലകളുള്ള അൽ-ജല കെട്ടിടം ബോബോക്രമണത്തിൽ നിലംപരിശാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേലിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു. ശനിയാഴ്ച രമത് ഗാനിൽ ഒരു പുതിയ മരണം റിപോർട്ട് ചെയ്തു. ഗസയിൽ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT