Big stories

കരിപ്പൂര്‍ വിമാനദുരന്തം: ഫ്‌ളൈറ്റ് റെക്കോഡര്‍ കണ്ടെടുത്തു

കരിപ്പൂര്‍ വിമാനദുരന്തം: ഫ്‌ളൈറ്റ് റെക്കോഡര്‍ കണ്ടെടുത്തു
X

കരിപ്പൂര്‍: നാടിനെ കണ്ണീരിലാഴ്ത്തിയ കരിപ്പൂര്‍ വിമാനദുരത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ളൈറ്റ് റെക്കോഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയാന്‍ നിര്‍ണായകമാണ് ഫ്‌ളൈറ്റ് റെക്കോഡര്‍ എന്നതിനാല്‍ ഇത് കണ്ടെടുക്കാനായത് അന്വേഷണത്തിനു മുതല്‍ക്കൂട്ടാവും. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 180 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് മലപ്പുറം ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ 149 യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. 22 പേരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

നേരത്തേ, വിമാനത്തിലുണ്ടായിരുന്ന കുറ്റിപ്പുറം സ്വദേശി ചോയിമഠത്തില്‍ ഹംസയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഇദ്ദേഹം ബീച്ച് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബയില്‍ നിന്നെത്തിയ എഐ 1334 ബോയിങ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു.

Karipur plane crash: Flight recorder found



Next Story

RELATED STORIES

Share it