Big stories

കേരളത്തിലെ 355 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നില്‍

കൊലപാതകം, വധശ്രമം, ലൈംഗികാധിക്രമം തുടങ്ങി ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്നവരാണ് ഇതില്‍ 167 സ്ഥാനാര്‍ഥികളും.

കേരളത്തിലെ 355 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നില്‍
X

കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2016നെ അപേക്ഷിച്ച് 2021ല്‍ സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസ് പ്രതികളുടെ എണ്ണം 10 ശതമാനം വര്‍ദ്ധിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍ംസ്(എഡിആര്‍) റിപ്പോര്‍ട്ട് പ്രകാരം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 38 ശതമാനം സ്ഥാനാര്‍ഥികളും ക്രിമനല്‍ കേസ് പ്രതികളാണ്. 2016ല്‍ ഇത് 26 ശതമാനമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 928 സ്ഥാനാര്‍ഥികളില്‍ 355 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. 2016 ല്‍ 1125 സ്ഥാനാര്‍ഥികളില്‍ 311 പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികള്‍.

കൊലപാതകം, വധശ്രമം, ലൈംഗികാധിക്രമം തുടങ്ങി ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്നവരാണ് ഇതില്‍ 167 സ്ഥാനാര്‍ഥികളും.

ബിജെപി സ്ഥാനാര്‍ഥികളാണ് രണ്ട് പേര്‍ക്കെതിരേയാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളത്. കോന്നിയിലും മഞ്ചേശ്വരത്തും മല്‍സരിക്കുന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ കൊലപാതക ശ്രമം ഉള്‍പ്പടെ 248 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. മണലൂരില്‍ മല്‍സര രംഗത്തുള്ള കെ എസ് രാധാകൃഷ്ണനെതിരേ 211 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് നേരിടുന്നത്. 77 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസ് പ്രതികളാണ്. ഇതില്‍ 54 സ്ഥാനാര്‍ഥികളും ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് നിയമനടപടി നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിയിലെ 71 ശതമാനം മല്‍സരാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികളാണ്. ആകെ മല്‍സരിക്കുന്ന 107 ബിജെപി സ്ഥാനാര്‍ഥികളില്‍ 76 പേരും ക്രിമിനല്‍ കേസ് നേരിടുന്നു.

68 ശതമാനം സിപിഎം സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസ് പ്രതികളാണെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 26 ശതമാനവും ഗുരുതരമായ കേസുകളില്‍ പ്രതികളാണ്.

Next Story

RELATED STORIES

Share it