Big stories

മികച്ച നടന്‍ പൃഥ്വിരാജ്, നടിമാരായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ആടുജീവിതം'

മികച്ച നടന്‍ പൃഥ്വിരാജ്, നടിമാരായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം
X

തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ആടുജീവിതം'. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടനായി പൃഥ്വിരാജ് സുകുമാരന്‍(ആടുജീവിതം), മികച്ച നടിമാരായി ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍(ഉള്ളൊഴുക്ക്, തടവ്), മികച്ച സംവിധായകന്‍ ബ്ലെസി (ആടുജീവിതം) എന്നിങ്ങനെയാണ് പുരസ്‌കാരം നേടിയത്. ജിയോ ബേബിയുടെ കാതല്‍ ദ കോര്‍ ആണ് മികച്ച ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്‍മാരാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍:

മികച്ച നടന്‍: പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)

മികച്ച നടിമാര്‍: ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍(ഉള്ളൊഴുക്ക്, തടവ്)

മികച്ച സംവിധായകന്‍: ബ്ലെസി(ആടുജീവിതം)

മികച്ച ചിത്രം: കാതല്‍(ജിയോ ബേബി)

മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട(രോഹിത് എം ജി കൃഷ്ണന്‍)

ഛായാഗ്രഹണം: കെ എസ് സുനില്‍(ആടുജീവിതം)

സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രന്‍(പൊമ്പളൈ ഒരുമൈ)

സ്വഭാവനടന്‍: വിജയരാഘവന്‍(പൂക്കാലം)

തിരക്കഥാകൃത്ത്(അഡാപ്‌റ്റേഷന്‍): ബ്ലെസി(ആടുജീവിതം)

തിരക്കഥാകൃത്ത്: രോഹിത് എം ജി കൃഷ്ണന്‍(ഇരട്ട)

പ്രത്യേക ജൂറി പരാമര്‍ശം: നടന്മാര്‍-കെ ആര്‍ ഗോകുല്‍(ആടുജീവിതം), സുധി കോഴിക്കോട്(കാതല്‍)

പ്രത്യേക ജൂറി പരാമര്‍ശം: ചിത്രം-ഗഗനചാരി

നവാഗത സംവിധായകന്‍: ഫാസില്‍ റസാഖ്(തടവ്)

ജനപ്രിയ ചിത്രം: ആടുജീവിതം

നൃത്തസംവിധാനം: വിഷ്ണു(സുലൈഖാ മന്‍സില്‍)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: പെണ്‍-സുമംഗല(ജനനം 1947 പ്രണയം തുടരുന്നു)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്‍-റോഷന്‍ മാത്യു(ഉള്ളൊഴുക്ക്, വാലാട്ടി)

മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത് അമ്പാടി(ആടുജീവിതം)

ശബ്ദരൂപകല്‍പ്പന: ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍(ഉള്ളൊഴുക്ക്)

ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍(ആടുജീവിതം)

സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ്(ഓ ബേബി)

കലാസംവിധായകന്‍: മോഹന്‍ദാസ്(2018)

എഡിറ്റിങ്: സംഗീത പ്രതാപ്(ലിറ്റില്‍ മിസ് റാവുത്തര്‍)

പിന്നണി ഗായിക: ആന്‍ ആമി(തിങ്കള്‍പ്പൂവിന്‍ പാച്ചുവും അദ്ഭുതവിളക്കും)

പിന്നണി ഗായകന്‍: വിദ്യാധരന്‍ മാസ്റ്റര്‍(പതിരാണെന്നോര്‍ത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)

സംഗീതസംവിധായകന്‍(ബിജിഎം): മാത്യൂസ് പുളിക്കന്‍(കാതല്‍)

സംഗീതസംവിധായകന്‍: ജസ്റ്റിന്‍ വര്‍ഗീസ്(ചാവേര്‍)

ഗാനരചയിതാവ്: ഹരീഷ് മോഹനന്‍(ചാവേര്‍)

ചലച്ചിത്ര ഗ്രന്ഥം: മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ(കിഷോര്‍ കുമാര്‍)

ചലച്ചിത്രലേഖനം: കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍(പി പ്രേമചന്ദ്രന്‍).

Next Story

RELATED STORIES

Share it