Big stories

കൊല്‍ക്കത്ത ബലാല്‍സംഗക്കൊല: സിബി ഐ ഇന്ന് സുപ്രിം കോടതിയില്‍ റിപോര്‍ട്ട് നല്‍കും

കൊല്‍ക്കത്ത ബലാല്‍സംഗക്കൊല: സിബി ഐ ഇന്ന് സുപ്രിം കോടതിയില്‍ റിപോര്‍ട്ട് നല്‍കും
X

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ സംഘം ഇന്ന് സുപ്രിംകോടതിയില്‍ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കും. കേസന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസെടുക്കാന്‍ വൈകിയതിന് ആശുപത്രി അധികൃതരെയും മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, പ്രതിഷേധത്തിനിടെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിലെ നാശനഷ്ടം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഇന്ന് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. ആഗസ്ത് ഒമ്പതിനാണ് പിജി വിദ്യാര്‍ഥിനിയായ ഡോക്ടറെ മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

Next Story

RELATED STORIES

Share it