Big stories

കേന്ദ്രപൂളില്‍ നിന്നും വൈദ്യുതിയില്ല:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നത്.

കേന്ദ്രപൂളില്‍ നിന്നും വൈദ്യുതിയില്ല:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
X

തിരുവനന്തപുരം: കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഖനികളില്‍ നിന്നുമുള്ള കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ഇടിവ്് ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉല്‍പാദനത്തില്‍ വന്‍ കുറവ് വന്നിട്ടുണ്ട്.ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്ന് 325 മെഗാവാട്ടോളം കുറവ് വരികയായിുന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പീക്ക് സമയത്ത് (6.45pm- 11.pm) വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നു. സെന്‍ട്രല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ വിശദീകരിച്ചു.


Next Story

RELATED STORIES

Share it