- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടതു തുടര്‍ഭരണം: മാധ്യമ സര്‍വേകള്‍ പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി
കണ്ണൂര്‍: കേരളത്തില്‍ ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമെന്ന മാധ്യമ സര്‍വേകള്‍ പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നു രാഹുല്‍ ഗാന്ധി എംപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരും. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. അത് നടപ്പാക്കാനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിനാവില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസാണ് ആര്‍എസ്എസിനെ ഫലപ്രദമായി നേരിടുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്കാവില്ല. അഞ്ചു വര്‍ഷത്തെ അഴിമതിക്കും ദുര്‍ഭരണത്തിലും പിണറായി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. യുവാക്കളെ പരിഗണിച്ചപ്പോള്‍ വനിതകളുടെ കാര്യത്തില്‍ പാളിപ്പോയി. ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം അപമാനകരവും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പുമാണ്. ഇത്തരക്കാരോട് പ്രതികരിക്കാന്‍ എനിക്കറിയില്ല. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സംഘത്തിന്റെ അന്വേഷണ രീതിയില്‍ വിശ്വാസമില്ല. കേരളത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ക്ക്. ആരോപണങ്ങളിലെ സത്യം തെളിയിക്കാന്‍ തയ്യാറാവണം. ഓരോ സംസ്ഥാനങ്ങളിലും ഏജന്‍സി ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Left rule: Rahul Gandhi says media polls were paid
RELATED STORIES
രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMT