Big stories

ഒറ്റ തിരഞ്ഞെടുപ്പ്: മോദിയുടെ യോഗത്തിനില്ലെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും; പങ്കെടുക്കുമെന്ന് സിപിഎം

ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ യോഗത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യോഗത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു.

ഒറ്റ തിരഞ്ഞെടുപ്പ്: മോദിയുടെ യോഗത്തിനില്ലെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും; പങ്കെടുക്കുമെന്ന് സിപിഎം
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കും. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ യോഗത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യോഗത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു.

പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷ പദത്തില്‍ ഉള്ളവരെയാണ് പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. യോഗത്തിനില്ലന്ന് ആദ്യം അറിയിച്ചത്. യോഗത്തില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ പകരക്കാരനെ അയക്കുമെന്നുമാണ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവുന്റെ നിലപാട്. കേന്ദ്ര സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ടു പ്രയോജനമൊന്നുമില്ലെന്നാണ് അനുഭവമെന്ന് റാവു വാര്‍ത്താലേഖകരോടു പറഞ്ഞു.ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു പകരം പ്രതിനിധി യോഗത്തിനെത്തുമെന്ന് റിപോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ആയിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ദാരിദ്ര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധതിരിച്ചുവിടാനാണ് തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിവെന്ന് പാര്‍ട്ടി എംപി ഗൗരവ് ഗൊഗോയിയും അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി നിലപാടു വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it