Latest News

ഉപാധികളോടെ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോവാദികള്‍; ചര്‍ച്ച ചെയ്യാമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

ഉപാധികളോടെ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോവാദികള്‍; ചര്‍ച്ച ചെയ്യാമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
X

റായ്പൂര്‍: ഛത്തീസ്ഗഡ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐ മാവോയിസ്റ്റ്. പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗമായ അഭയ് ആണ് സര്‍ക്കാരിന് കത്തെഴുതിയിരിക്കുന്നത്. ഓപ്പറേഷന്‍ കഗാര്‍ എന്ന പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന സൈനിക നടപടികളില്‍ നിരായുധരായ 400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി അഭയിന്റെ കത്ത് പറയുന്നു. സൈനിക നടപടികളില്‍ പരിക്കേറ്റവരെ വ്യാജ ഏറ്റുമുട്ടലുകള്‍ കൊല്ലുന്നതായും കത്ത് പറയുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗമായ സ്ത്രീകളെ സൈനികര്‍ ബലാല്‍സംഗം ചെയ്തതായും കത്ത് ആരോപിക്കുന്നു. ''പോലിസ് കമാന്‍ഡോകളുടെ വേഷത്തില്‍ ഇന്ത്യന്‍ സൈനികരാണ് വനത്തില്‍ പ്രവേശിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരേ സൈന്യത്തെ ഉപയോഗിക്കുകയാണ്.

ഓപ്പറേഷന്‍ കഗാര്‍ എന്ന പേരില്‍ ആദിവാസി വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. വികസിത് ഭാരതും ഹിന്ദുരാഷ്ട്രവും ഇതായിരിക്കും. ഛത്തീഗഡ്, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആദിവാസി വംശഹത്യ അവസാനിപ്പിക്കണം.''-കത്ത് പറയുന്നു. മാവോവാദികളുടെ നിലപാടിനെ ഛത്തീസ്ഗ്ഡ് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സ്വാഗതം ചെയ്തു. സമാധാന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്ന് വിജയ് ശര്‍മ പറഞ്ഞു.

Next Story

RELATED STORIES

Share it