Big stories

മണിപ്പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എംഎല്‍എമാരും രാജിവച്ചു; ബിജെപിയിലേക്കെന്നു സൂചന

മണിപ്പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എംഎല്‍എമാരും രാജിവച്ചു; ബിജെപിയിലേക്കെന്നു സൂചന
X

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവച്ചു. കോണ്‍ഗ്രസ് മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജവും എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് രാജിവച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗോവിന്ദാസ് കൊന്തോജം മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. മുന്‍ മന്ത്രിയായ ഗോവിന്ദാസ് കോന്തോജം ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 6 തവണ എംഎല്‍എയും സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും ആയിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് നേതാക്കളെ തങ്ങള്‍ക്കൊപ്പമെത്താക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയിരുന്നു. നിലവില്‍ മണിപ്പൂരില്‍ ഭരണത്തിലുള്ള ബിജെപിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റില്‍ മാത്രം ജയിച്ച ബിജെപി പ്രാദേശിക പാര്‍ട്ടികളെ കൂടെച്ചേര്‍ത്താണ് ഭരണത്തിലേറിയത്. 2017ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയ്ക്കു പിന്നാലെ മണിപ്പൂര്‍ കോണ്‍ഗ്രസിലും പ്രതിസന്ധി മൂര്‍ച്ഛിച്ചത് ദേശീയ നേതൃത്വത്തിനു തലവേദന വര്‍ധിപ്പിച്ചിട്ടുണ്ട്.

Manipur Congress president resigns; 8 party MLAs set to join BJP today as infighting rages

Next Story

RELATED STORIES

Share it