Big stories

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഇരുവര്‍ക്കും മാവോവാദി ബന്ധുമുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യുഷന്റെ വാദം അംഗീകരിച്ചാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്് തള്ളിയത്.കേസ് ഡയറിയും ഹൈക്കോടതി പരിശോധിച്ചിരുന്നു.നിരോധിക്കപ്പെട്ട മാവോവാദി സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാംകാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായഅലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും മാവോവാദി ബന്ധുമുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യുഷന്റെ വാദം അംഗീകരിച്ചാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്് തള്ളിയത്.കേസ് ഡയറിയും ഹൈക്കോടതി പരിശോധിച്ചിരുന്നു.നിരോധിക്കപ്പെട്ട മാവോവാദി സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജില്ലാ കോടതിയില്‍ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തങ്ങളുടെ കൈവശം എഫ്‌ഐആറിന്റെയും റിമാന്‍ഡ് റിപോര്‍ട്ടിന്റയും പകര്‍പ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും ഹരജി ഭാഗം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട് . ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് . ഇവരില്‍ നിന്നു പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാളെ പിടികൂടേണ്ടതുണ്ടെന്നും ഇയാല്‍ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it