- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരടില്‍ ജെയിന് കോറല്‍ കോവും നിലം പൊത്തി
രാവിലെ 11.03 ന് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് 17 നിലയുള്ള ജെയിന് കോറല്‍ കോവ് തകര്‍ത്തത്.സുപ്രിം കോടതി വിധി പ്രകാരം തകര്‍ക്കുന്ന നാലു ഫ്ളാറ്റു സമുച്ചയങ്ങളില്‍ ഏറ്റവും വിസ്തൃതിയുള്ള ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയിന് കോറല്‍.122 അപ്പാര്‍ടുമെന്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്.സ്ഫോടനത്തിനു മുന്നോടിയായി രാവിലെ എട്ടു മുതല്‍ തന്നെ സ്ഥലത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒമ്പതു മണിയോടെ ഫ്ളാറ്റു സമുച്ചയത്തിന് സമീപമുള്ള 92 ഓളം വീടുകളിലെ താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.തുടര്‍ന്ന് 10.30 ന് ആദ്യ സൈറണും 10.55 ന് രണ്ടാം സൈറണും 11 ന് മൂന്നാം സൈറണും മുഴങ്ങി.തുടര്‍ന്ന് 11.03 സ്ഫോടനം നടക്കുകയും ജെയിന് കോറല്‍ കോവ് നിലം പൊത്തുകയുമായിരുന്നു
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ മൂന്നാമത്തെ ഫ്്ളാറ്റ് സമുച്ചയമായ ജെയിന് കോറല്‍ കോവും നിലം പൊത്തി. രാവിലെ 11 ന് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് 17 നിലയുള്ള ജെയിന് കോറല്‍ കോവ് തകര്‍ത്തത്.നിശ്ചയിച്ച പ്രകാരം കൃത്യ സമയത്ത് തന്നെയായിരുന്നു സ്ഫോടനം.കൃത്യമായി നിശ്ചയിച്ചതു പോലെ ഫ്ളാറ്റിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെയാണ് അവശിഷ്ടങ്ങള്‍ പതിച്ചത്. ഇതിനോട് ചേര്‍ന്നുള്ള കായലിലേക്ക് പൊടിപടലങ്ങള്‍ പടര്‍ന്നതല്ലാതെ കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ പതിച്ചില്ല.ഇന്നലെ ഹോളി ഫെയ്ത് എച്ച് ടു ഒയിലും ആല്‍ഫ സെറിനിലും സ്ഫോടനം നടത്തിയപ്പോള്‍ ഉണ്ടായതില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന ശബ്ദ തീവ്രത കുറവായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ പ്രകമ്പനം അനുഭവപ്പെട്ടതായിട്ടാണ് വിലയിരുത്തല്‍ സുപ്രിം കോടതി വിധി പ്രകാരം തകര്‍ക്കുന്ന നാലു ഫ്ളാറ്റു സമുച്ചയങ്ങളില്‍ ഏറ്റവും വിസ്തൃതിയുള്ള ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയിന് കോറല്‍.122 അപ്പാര്‍ടുമെന്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്.
സ്ഫോടനത്തിനു മുന്നോടിയായി രാവിലെ എട്ടു മുതല്‍ തന്നെ സ്ഥലത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒമ്പതു മണിയോടെ ഫ്ളാറ്റു സമുച്ചയത്തിന് സമീപമുള്ള 92 ഓളം വീടുകളിലെ താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.സ്ഫോടനത്തിന് മുന്നോടിയായി 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. ഇതോടെ പ്രദേശം പൂര്‍ണായും പോലിസ് വലയത്തിലായി. പ്രദേശത്തേയ്ക്കുള്ള വലുതും ചെറുതുമായ ഏഴോളം റോഡുകളും പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു.തുടര്‍ന്ന് പോലീസ് സമീപത്തെ വീടുകളിലും കായല്‍ മേഖലകളിലും എത്തി അവസാന വട്ട പരിശോധന നടത്തി.കായലിലുടെ സഞ്ചരിച്ചിരുന്ന മല്‍സ്യ തൊഴിലാളികളുടെയടക്കം വള്ളങ്ങള്‍ പ്രദേശത്ത് നിന്നും പോലീസെത്തി സ്ഥത്തു നിന്നും മാറ്റി.എല്ലാ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയശേഷം ജെയിന് കോറല്‍ കോവിന്‍ സമീപം 200 മീറ്റര്‍ അകലെയുള്ള ഫ്ളാറ്റിന്റെ 12 ാം നിലയില്‍ സജ്ജമാക്കിയിരുന്ന കണ്ട്രോള് റൂമിലേക്ക് സന്ദേശം നല്കി.10.55 ന് രണ്ടാം സൈറണും മുഴങ്ങി. തുടര്‍ന്ന് ഒരിക്കല്‍ കൂടി വിദഗ്ദര്‍ സുരക്ഷ ക്രമീകരണം ഉറപ്പാക്കി സ്ഫോടനത്തിന് സജ്ജമാണെന്ന് സന്ദേശനം നല്കി.11 മണിക്ക് മൂന്നാം സൈറണും മുഴങ്ങിയതോടെ കണ്ട്രോള് റൂമില്‍ നിന്നും നൂറു മീറ്റര്‍ അകലെ സജ്ജമാക്കിയിരുന്ന ബ്ലാസ്റ്റിംഗ് സെന്ററിലേക്ക് സന്ദേശം എത്തുകയും ഇവിടെ നിലയുറപ്പിച്ചിരുന്ന സ്ഫോടന വിദഗ്ദര്‍ എക്പ്ലോഡറില് വിരല്‍ അമര്‍ത്തുകയും ചെയ്തോടെ ജെയിന് കോറല്‍ കോവില്‍ സ്ഫോടനം നടക്കുകയും സെക്കന്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റ് സമുച്ചയം നിലം പൊത്തുകയുമായിരുന്നു.
ഇതോടെ പ്രദേശമാകെ പൊടി പടലം കൊണ്ടു നിറഞ്ഞു.തുടര്‍ന്ന് പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന അഗ്നി ശമന സേന വിഭാഗം എത്തി വെള്ളം പമ്പു ചെയ്തു പൊടിപടലം ശമിപ്പിക്കാന്‍ നടപടി ആരംഭിച്ചു.പൊടി പടലം അടങ്ങിയ ശേഷം മാത്രമെ ഗതാഗതം പുനസ്ഥാപിക്കുകയും ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങി പോകാന്‍ കഴിയുകയുള്ളു. സ്ഫോടനത്തില്‍ സമീപത്ത വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍ 92 വീടുകളാണ് സമീപത്തുള്ളത്. ഇതില്‍ ഒരു വീട് ജെയിന് കോറല്‍ കോവിന്‍ ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത് ഇതിനടക്കം എന്തെങ്കിലും നാശം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധനയക്ക് ശേഷം മാത്രമെ വ്യക്തമാകു.
ഇന്ന് അവധി ദിവസമായിരുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം വന്‍ ജനാവലിയാണ് ജെയിന് കോറല്‍ കോവ് തകര്‍ക്കുന്നത് കാണാന്‍ എത്തിയത്. 200 മീറ്റര്‍ ചുറ്റളവിന് പുറത്തുള്ള വലിയ കെട്ടിടങ്ങളുടെയും വിടൂകളുടെയും മുകളില്‍ നിന്നും റോഡരുകില്‍ നിന്നുമാണ് ജെയിന് കോറല്‍ കോവ് തകര്‍ക്കുന്നത് വീക്ഷിച്ചത്.ഇന്നലെ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും സ്്ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റു സമുച്ചയവും തകര്‍ക്കും.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT