- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക സംവരണ വിധി: പുനഃപരിശോധന ഹരജി നൽകാൻ തമിഴ്നാട് സർക്കാർ, സർവകക്ഷിയോഗം വിളിച്ചു
ന്യൂഡൽഹി: സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹരജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹരജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരേ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്.
കേസിൽ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാൻ സർവകക്ഷിയോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. നേരത്തെ മുസ്‌ലിം സംഘടനകളും വിധിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭേദഗതി സുപ്രീം കോടതി ശരിവെച്ചെങ്കിലും വിധി പ്രസ്താവത്തിൽ ബെഞ്ചിൽ നിന്ന് ഉയർന്ന നീരീക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.
സംവരണത്തിന് സമയപരിധി വേണമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വർഷം സമൂഹത്തിന്റെ വിശാല താൽപര്യം കണക്കിലെടുത്ത് സംവരണത്തിൽ പുനഃപരിശോധന ആവശ്യമെന്നും ജസ്റ്റിസ് ബേലാ എം ത്രിലേദി വ്യക്തമാക്കിയിരുന്നു. ഈ നീരീക്ഷണങ്ങൾ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് ദളിത് സംഘടനകളും കരുതുന്നത്. കൂടാതെ പത്ത് ശതമാനം സംവരണത്തോടെ സംവരണപരിധി ആറുപത് ശതമാനം കടന്നതിനെയും ഹരജിക്കാർ ചോദ്യം ചെയ്യുന്നു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT