- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണകൂടങ്ങള് കടമ നിര്വഹിക്കുന്നില്ല; ഫാഷിസ്റ്റ് ശക്തികളുടെ ആക്രമണങ്ങള്ക്കെതിരേ സ്വയം ചെറുത്തുനില്പ്പ് അനിവാര്യം- മുസ്ലിം സംഘടനാ നേതാക്കള്
വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംകള് ഫാഷിസ്റ്റ് ശക്തികളുടെ അക്രമാസക്തമായ ആസൂത്രണങ്ങളെ ചെറുക്കുന്നതിന്റെ ലക്ഷണങ്ങള് പ്രകടമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന് മുസ്ലിംകള് നടത്തിയ ഈ ചെറുത്തുനില്പ്പ് ഫാഷിസ്റ്റ് ശക്തികള്ക്ക് തിരിച്ചടിയായി.

മുംബൈ: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്ന കടമ നിര്വഹിക്കാന് ഭരണകൂടം പരാജയപ്പെട്ട സാഹചര്യത്തില് ഫാഷിസ്റ്റ് ശക്തികളുടെ ആക്രമണങ്ങള്ക്കെതിരേ സ്വയം ചെറുത്തുനില്പ്പ് അനിവാര്യമാണെന്ന് മുസ്ലിം സംഘടനാ നേതാക്കള് ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന് നേരേ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള മുസ്ലിം നേതാക്കള് മുംബൈയില് ചേര്ന്ന യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യമുന്നയിച്ചത്.
ഫാഷിസ്റ്റ് ശക്തികളുടെ പദ്ധതികളെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്ഗം മുസ്ലിംകള്ക്കെതിരായ ആസൂത്രിത ആക്രമണങ്ങളെ സംഘടിതമായി ചെറുക്കുകയെന്ന സമീപനമായിരിക്കും. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഫാഷിസ്റ്റ് ശക്തികള് അവരുടെ വിവിധ ഏജന്റുമാര് മുഖേനയും മുന്നിര ഗ്രൂപ്പുകളിലൂടെയും മുസ്ലികളുടെ ജീവനും സ്വത്തിനും മുസ്ലിം സ്ത്രീകളുടെ അന്തസ്സിനും നേരേ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്.
മുസ്ലിംകളെ ലക്ഷ്യമിട്ട് അവര്ക്കിടയില് ഭയം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രാമനവമി സമയത്ത് ഒന്നിലധികം സംസ്ഥാനങ്ങളില് അക്രമം സൃഷ്ടിച്ച രീതി സൂചിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇത്തരം ആക്രമണങ്ങള്ക്ക് ഭരണകൂടം കൂട്ടുനില്ക്കുന്നുവെന്ന ആശങ്ക ശരിവയ്ക്കുന്നതാണ് സംഘി വിദ്വേഷ പ്രചാരകരോട് സ്വീകരിച്ച സമീപനം. ഇന്ത്യയില് മുസ്ലിംകളെ വംശഹത്യ നടത്താനുള്ള വര്ഗീയ ഫാഷിസ്റ്റ് ശക്തികള് ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളുടെ സൂചനയാണ് മുസ്ലിം സമുദായത്തിന് നേരേ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങള്. ബുള്ഡോസര് ഉപയോഗിച്ച് മുസ്ലിം സ്വത്തുക്കള് നശിപ്പിക്കുന്ന സമീപകാല പ്രവണത മുസ്ലിംകള്ക്കെതിരേ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കാനുള്ള പുതിയ തന്ത്രമാണ്.
വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംകള് ഫാഷിസ്റ്റ് ശക്തികളുടെ അക്രമാസക്തമായ ആസൂത്രണങ്ങളെ ചെറുക്കുന്നതിന്റെ ലക്ഷണങ്ങള് പ്രകടമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന് മുസ്ലിംകള് നടത്തിയ ഈ ചെറുത്തുനില്പ്പ് ഫാഷിസ്റ്റ് ശക്തികള്ക്ക് തിരിച്ചടിയായി. അതിനാല്, മുസ്ലിംകളുടെ ആത്മവിശ്വാസം തകര്ക്കാന്, വ്യാജ മാധ്യമങ്ങളിലൂടെ മുസ്ലിംകളെ കലാപകാരികളാക്കി പൈശാചികവല്ക്കരിക്കുകയും പിന്നീട് അനധികൃത മാര്ഗങ്ങളിലൂടെ മുസ്ലിംകളുടെ സ്വത്തുക്കള് ഇടിച്ചുനിരത്തുകയും ഒടുവില് മുസ്ലിംകളെ കുറ്റവാളികളാക്കി കള്ളക്കേസുകളിലൂടെയും കരിനിയമങ്ങളില് കുടുക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഫാഷിസ്റ്റുകള് സ്വീകരിച്ചതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
മുസ്ലിംകള് സ്വയരക്ഷയ്ക്ക് പോലും ശ്രമിക്കരുതെന്നും വംശഹത്യയുടെ പദ്ധതി നടപ്പാക്കാന് ഫാഷിസ്റ്റ് മതഭ്രാന്തന്മാരെ അനുവദിക്കണമെന്നുമുള്ള സന്ദേശം മുസ്ലിംകള്ക്ക് പൊതുവെയും പ്രാദേശിക സമുദായ നേതാക്കള്ക്ക് പ്രത്യേകിച്ചും നല്കുക എന്നതാണ് ഫാഷിസ്റ്റ് ശക്തികളുടെ ഈ സമീപകാല തന്ത്രത്തിന്റെ ലക്ഷ്യം. ഫാഷിസ്റ്റ് ശക്തികളുടെ ദുഷ്പ്രവണതകളെ ചെറുക്കാനും മുസ്ലിംകള്ക്കെതിരേ വന്തോതിലുള്ള അക്രമങ്ങള് സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതികളെ പരാജയപ്പെടുത്താനുമുള്ള പ്രാദേശിക മുസ്ലിം നേതാക്കളുടെ ധീരതയെ മുസ്ലിം സമുദായ നേതൃത്വ യോഗം അഭിനന്ദിച്ചു. തങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാന് മുസ്ലിംകള് സ്വയം സംഘടിക്കുന്നത് ഒരു നല്ല അടയാളമാണ്. പ്രാദേശിക തലങ്ങളില് സംഘടിക്കാനും തങ്ങളുടെ നഗരങ്ങളിലെ സ്ഥിതിഗതികള് തുടര്ച്ചയായി അവലോകനം ചെയ്യാനും യോഗം മുസ്ലിം നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഫാഷിസ്റ്റ് ശക്തികളില്പ്പെട്ട കുറ്റവാളികളെ വെറുതെ വിടുമ്പോള്, യഥാര്ഥത്തില് ഇരകളായ മുസ്ലിംകളെ ലക്ഷ്യം വയ്ക്കാന് സര്ക്കാര് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്ക്കാരിന്റെ പങ്കാണ് മറ്റൊരു നീക്കം. ഇരകള്ക്ക് ഉടനടി നിയമപരമായ പിന്തുണ നല്കുന്നതിന് ശക്തമായ പ്രാദേശിക നിയമപിന്തുണാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് യോഗം വിലയിരുത്തി.
കള്ളക്കേസുകളില് തങ്ങളെ ലക്ഷ്യം വച്ചാല് നിയമപരമായി സ്വയം പരിരക്ഷിക്കാന് സമുദായ നേതൃത്വം ശ്രമിക്കുമെന്ന് സമുദായത്തിലെ യുവാക്കള്ക്ക് ആത്മവിശ്വാസം നല്കണം. അത്തരമൊരു സംവിധാനം തീര്ച്ചയായും സമൂഹത്തില് ആത്മവിശ്വാസം സൃഷ്ടിക്കും. മുസ്ലിംകളെ ലക്ഷ്യമിട്ട് ഫാഷിസ്റ്റ് ശക്തികള് ബുള്ഡോസര് തന്ത്രം പ്രയോഗിക്കുമ്പോള് മുസ്ലിം സ്വത്തുക്കള് സംരക്ഷിക്കാന് മുസ്ലിം സമൂഹം നിലകൊള്ളണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഈ ബുള്ഡോസര് രാഷ്ട്രീയം ഏതെങ്കിലും പ്രത്യേക നഗരത്തിലോ പ്രദേശത്തോ അവസാനിക്കില്ലെന്നും ഫാഷിസ്റ്റ് ആക്രമണത്തെ ചെറുക്കാന് ധൈര്യപ്പെടുന്ന ഓരോ മുസ്ലിമിന്റെയും വീടുകളിലുമെത്തുമെന്നും നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ തന്ത്രത്തെ പരാജയപ്പെടുത്താന് വാക്കാലുള്ള പിന്തുണ മാത്രമല്ല, ഈ മുസ്ലിം വിരുദ്ധ തകര്ച്ചയെ ജനാധിപത്യപരമായി നേരിടാന് ശാരീരിക സാന്നിധ്യവും ആവശ്യമാണ്.
ജനങ്ങളുടെ ജനാധിപത്യ പ്രതിരോധത്തിന്റെയും അതിലൂടെയുണ്ടായ റിസള്ട്ടിന്റെയും പ്രാധാന്യം ശഹീന് ബാഗിലെ ജനങ്ങള് ഒരിക്കല് കൂടി രാജ്യത്തിന് കാണിച്ചുകൊടുത്തു. തെരുവിലിറങ്ങാനും ബുള്ഡോസര് നയത്തെ ധീരമായി നേരിടാനുമുള്ള ജനങ്ങളുടെ പ്രതിബദ്ധത കൊണ്ട് മാത്രമാണ് ഏജന്സികളെ പിന്നോട്ടടിക്കാന് പ്രേരിപ്പിച്ചത് എന്നത് സത്യമാണ്. ശഹീന് ബാഗ് നിവാസികളുടെ ജനാധിപത്യ ചെറുത്തുനില്പ്പില് നിന്ന് പാഠം ഉള്ക്കൊണ്ട് സഹ മുസ്ലിംകളുടെ സംരക്ഷണത്തിനായി സമൂഹത്തെ പ്രാപ്തരാക്കുന്നതിനായി അവരുടെ പ്രദേശങ്ങള് സ്വയം സംഘടിക്കാന് ശ്രമിക്കണമെന്ന് സമുദായ നേതൃയോഗം മുസ്ലിം പ്രാദേശിക നേതൃത്വത്തോട് അഭ്യര്ഥിച്ചു.
നിലവിലെ സാഹചര്യത്തെ നേരിടാന് സമൂഹത്തെ ഏകോപിപ്പിക്കാനും മാര്ഗനിര്ദേശം നല്കാനുമുള്ള ഒരു ദേശീയ പ്രസ്ഥാനമില്ലെന്ന് സമുദായ നേതാക്കളുടെ യോഗം നിരീക്ഷിച്ചു. രാജ്യത്തുടനീളം നിരവധി പ്രാദേശിക സംരംഭങ്ങള് നടക്കുന്നുണ്ട് എന്നത് തീര്ച്ചയായും ഒരു വസ്തുതയാണ്. എന്നാല്, അതിന് ഏകോപനവും സ്ഥിരമായ സംവിധാനവുമില്ല. സമാധാനത്തിനും നീതിക്കും വേണ്ടി പരിശ്രമിക്കുന്ന ദേശീയ പ്രസ്ഥാനം രൂപീകരിക്കാന് മുസ്ലിം നേതൃത്വം ഒന്നിച്ച് ആസൂത്രണം നടത്തണമെന്നാണ് സാഹചര്യം ആവശ്യപ്പെടുന്നത്.
സമൂഹം അതിന്റെ നേതൃത്വത്തില് നിന്ന് മാര്ഗനിര്ദേശവും പ്രതീക്ഷയും തേടുന്നു. അതിനാല്, അജണ്ട നിശ്ചയിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്ക്കൊള്ളുകയും ഇന്ത്യന് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില് സമാധാനപരവും ജനാധിപത്യപരവുമായ മാര്ഗങ്ങള് ഉപയോഗിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനം ആരംഭിക്കാന് സമുദായ നേതാക്കളുടെ സമ്മേളനം ഏകകണ്ഠമായി തീരുമാനിച്ചു. യോഗത്തില് പ്രമുഖ ഇസ്ലാമിക പണ്ഡിതന് മൗലാനാ ഖലീലുര്റഹ്മാന് സജ്ജാദ് നുഅ്മാനി അധ്യക്ഷത വഹിച്ചു.
പ്രസ്താവനയില് ഒപ്പുവച്ചവര്
1. മൗലാന ഖലീലുര്റഹ്മാന് സജ്ജാദ് നുഅ്മാനി, പ്രമുഖ ഇസ്ലാമിക പണ്ഡിതന്
2. മൗലാന ഉബൈദുല്ലാ ഖാന് ആസ്മി, മുന് പാര്ലമെന്റ് അംഗം, രാജ്യസഭ
3. സയ്യിദ് സര്വാര് ചിസ്തി, ദര്ഗ ശരീഫ് അജ്മീര്
4. അഹമ്മദ് വാലി ഫൈസല് റഹ്മാനി, അമീറെ ശരീഅ: ബിഹാര്, ജാര്ഖണ്ഡ്, ഒഡീഷ
5. മുഹമ്മദ് അദീബ്, മുന് പാര്ലമെന്റ് അംഗം, രാജ്യസഭ
6. അബു അസിം ആസ്മി, എംഎല്എ, മഹാരാഷ്ട്ര
7. അനീസ് അഹമ്മദ്, ജനറല് സെക്രട്ടറി, പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ
8. സയ്യിദ് സഹീര് അബ്ബാസ് റിസ്വി, ഷിയ പേഴ്സനല് ലോ ബോര്ഡ്, മുംബൈ
9. ഹാഫിസ് മന്സൂര് അലി ഖാന്, ജോയിന്റ് ആക്ഷന് ഫോറം, ജയ്പൂര്
10. ഡോ.അസ്മ സെഹ്റ, മുസ്ലിം വ്യക്തിനിയമ ബോര്ഡ് അംഗം
11. എം കെ ഫൈസി, എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
12. മുജ്തബ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്
13. സുമയ്യ നസിം നുഅ്മാനി, റഹ്മാന് ഫൗണ്ടേഷന്, വനിതാ ശിശു വിഭാഗം ഡയറക്ടര്
14. മുഫ്തി അഖ്ലാഖുര് റഹ്മാന് ഖാസിമി, ജോയിന്റ് ആക്ഷന് ഫോറം, ജയ്പൂര്
15. ഫഹദ് റഹ്മാനി, സിഇഒ, റഹ്മാനി
16. മൗലാന മെഹ്ദി ഹസ്സന് ഐനി, ദയൂബന്ദ്
17. മഹമൂദ് എ ഖാന് ദര്യബാദി, മുംബൈ
18. മുഹമ്മദ് ഷഫിയുല്ല റഷാദി, ജമാഅത്തുല് ഉലമ, തമിഴ്നാട്
19. ഷാഹുദ് ആലം, കൊല്ക്കത്ത
20. മുഹമ്മദ് ഷഫീഖ് ഖാസ്മി, ഇമാം, നഖിദ മസ്ജിദ്, കൊല്ക്കത്ത
21. സയ്യിദ് തൗഹീദ് ആലം, ഇമാം, ജമാ മസ്ജിദ്, ലഖ്നോ
22. മുഹമ്മദ് ഷാഫി, വൈസ് പ്രസിഡന്റ്, എസ്ഡിപിഐ
23. അഡ്വ. മുഹമ്മദ് തസ്നിം, ഹൈക്കോടതി അഭിഭാഷകന്, ലഖ്നോ
24. അബ്ദുല് വാഹിദ് സേട്ട്, എന്ഇസി അംഗം, പോപുലര് ഫ്രണ്ട്
25. മൗലാനാ ഷുഐബുല്ല ഖാന്, ജാമിഅ മസിഹുല് ഉലൂം, ബംഗളൂരു
26. മുഫ്തി അബ്ദുല് ഖയ്യൂം മന്സൂരി, അഹമ്മദാബാദ്, ഗുജറാത്ത്
27. എം ഫരീദ് ഷെയ്ക്ക്, അമന് കമ്മിറ്റി, മുംബൈ
28. ഡോ. അര്ഷിന് ഖാന്, ധൂലെ
29. മൗലാനാ മുഹമ്മദ് ഈസാ, സൂറത്ത്, ഗുജറാത്ത്
30. എം സാബിര് സലിം ലുനി, ഗോധ്ര, ഗുജറാത്ത്
31. സിയാവുദ്ദീന് സിദ്ദീഖി, ഔറംഗബാദ്
32. മുഫ്തി എം ഷാക്കിര് ഖാന്, പൂനെ
33. അലി ഇനാംദാര്, സാമൂഹിക പ്രവര്ത്തകന്, പൂനെ
34. ഡോ. അസീമുദ്ദീന്, സോഷ്യല് ആക്ടിവിസ്റ്റ്, മുംബൈ
RELATED STORIES
ഏഷ്യന് കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTവിവാഹവാഗ്ദാനം നല്കി യുവതിയില് നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്ത...
25 March 2025 6:36 PM GMTഐപിഎല്; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്സ്;...
25 March 2025 6:13 PM GMT*ഇസ്രായേൽ ഭീകരതക്കെതിരിൽ എസ്ഡിപിഐ പ്രതിഷേധിച്ചു*
25 March 2025 5:34 PM GMTപറവൂരിലെ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
25 March 2025 5:27 PM GMTഎം.കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക: ഐക്യദാർഢ്യ സംഗമം നാളെ...
25 March 2025 5:09 PM GMT