Football

ഏഷ്യന്‍ കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്

ഏഷ്യന്‍ കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
X

ഷില്ലോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഗോള്‍ രഹിത സമനില. തുടക്കം മുതല്‍ ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഉദാന്തായും ഫാറൂഖ് ചൗധരിയും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി.



രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രിയും സുഭാഷിഷ് ബോസും കിണഞ്ഞ് ശ്രമിച്ചെങ്കിലും ബംഗ്ലാ കടുവകളുടെ പ്രതിരോധം മറികടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആശിഖും ഇര്‍ഫാനും കളത്തിലിറങ്ങിയെങ്കിലും മുന്നേറ്റം നടത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.







Next Story

RELATED STORIES

Share it