Big stories

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്; കൂപ്പുകുത്തി രൂപ

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്; കൂപ്പുകുത്തി രൂപ
X

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഇന്ന് രാവിലെ രാവിലെ രൂപയുടെ മൂല്യം 79.90 ല്‍ നിന്നും 79.99 ലേക്കെത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരം വീണ്ടും ഇടിഞ്ഞ് 79.90 ലേക്കെത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 16000 ന് മുകളിലെത്തി. ആഗോള മാന്ദ്യം കനക്കുമോ എന്ന ഭീതി ഓഹരി വിപണികളെ സ്വാധീനിക്കുന്നുണ്ട്.

ജൂലൈ 2627 തീയതികളില്‍ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഉയര്‍ന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിച്ചിട്ടുണ്ട്. 202223 ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യണ്‍ ഡോളറായിരുന്നു, 202122 ഏപ്രില്‍ജൂണ്‍ മാസങ്ങളിലെ 126.96 ബില്യണ്‍ ഡോളറിനേക്കാള്‍ 47.31 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഏപ്രില്‍ജൂണ്‍ 2021-22 ല്‍ രേഖപ്പെടുത്തിയ 95.54 ബില്യണ്‍ ഡോളറിനേക്കാള്‍ 22.22 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it