- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എന്‍പിആറിന് ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ല'; ആരെയും സംശയാസ്പദമായി (ഡി) പ്രഖ്യാപിക്കില്ലെന്നും അമിത് ഷാ
'ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും ഡല്‍ഹി ആക്രമണം സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
ന്യൂഡല്‍ഹി:എന്‍പിആറിന് (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വേണ്ടി വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും ആരെയും സംശയാസ്പദമായി (ഡി) പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റില്‍ നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും ഡല്‍ഹി ആക്രമണം സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
എന്‍പിആറിനെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയില്‍ ആരെയും 'സംശയിക്കില്ല' എന്നും 'ഡി' നീക്കം ചെയ്യുമോ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിനു കാരണമായ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനൊപ്പം എന്‍പിആറിനെതിരേയും ജനരോഷം ഉയരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പലരും കാണുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ഇതിനകം നിരവധി സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം (സിഎഎ), എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയെ എതിര്‍ക്കുന്നവര്‍ കരുതുന്നത് ഇവ മൂന്നും കൂടിച്ചേര്‍ന്ന് ആയിരക്കണക്കിന് മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്നാണ്.
സെന്‍സസിന്റെ ഭാഗമായി 2010ലാണ് എന്‍പിആര്‍ ആദ്യമായി നടപ്പാക്കിയത്. പൗരന്മാരുടെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള ചോദ്യം പോലുള്ള കൂട്ടിച്ചേര്‍ക്കലുകലാണ് ആളുകളില്‍ ആശങ്ക നിറച്ചിട്ടുള്ളത്. എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് ആളുകള്‍ ഉത്തരം നല്കുന്നില്ലെങ്കില്, വീടുകളെ 'ഡി' എന്ന് അടയാളപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.
വീടിന്റെ തരം, കുടുംബാംഗങ്ങളുടെ എണ്ണം, വൈദ്യുതി ഉറവിടം, കുടുംബത്തിന് ടോയ്ലറ്റ് ലഭ്യമാണോ, ഏതു തരം ടോയ്ലറ്റ്, മലിനജലം പുറംതള്ളാനുള്ള സൗകര്യം, കുളിക്കാനുള്ള സൗകര്യം, അടുക്കളയുടെ ലഭ്യത, എല്‍പിജി / പിഎന്‍ജി കണക്ഷന്, തുടങ്ങിയവയാണ് എന്‍പിആറിലെ സാധാരണ ചോദ്യങ്ങള്‍.
എന്നാല്‍, 2020ലെ എന്‍പിആറില്‍, മാതാപിതാക്കളുടെ ജന്മസ്ഥലവും ജനനത്തീയതിയും, ഒരു വ്യക്തിയുടെ നിലവിലുള്ളതും സ്ഥിരവുമായ വിലാസം, മാതൃഭാഷ, ദേശീയത എന്നിവ ആവശ്യപ്പെടുന്ന എട്ട് അധിക കോളങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT