- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരൊറ്റ മുസ്‌ലിമുമില്ലാതെ ബിഹാറില്‍ മന്ത്രിസഭ വരുന്നു
പട്‌ന: രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആദ്യമായി ഒരൊറ്റ മുസ് ലിമുമില്ലാതെ ബിഹാറില്‍ മന്ത്രിസഭ വരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ് ലിംകളില്‍ നിന്ന് ഒരു പ്രതിനിധിയുമില്ലാതെയാണ് ഇത്തവണ ബിജെപി-ജെഡിയു മന്ത്രിസഭ അധികാരത്തിലേറുക. ഇന്ത്യന്‍ മുസ്ലിംകളെ അപേക്ഷിച്ചും പ്രത്യേകിച്ച് ബിഹാറിലെ മുസ്ലിംകള്‍ക്കും ഇത് കനത്ത തിരിച്ചടിയാവുമെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് എങ്ങനെ സംഭവിച്ചെന്നും ഏതൊക്കെ ഘടകങ്ങളാണ് സ്വാധീനിച്ചതെന്നും എവിടെയാണ് പിഴവ് സംഭവിച്ചതെന്നും വിമര്‍ശനാത്മകമായി വിശകലനം ചെയ്യണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യയില്‍ മുസ് ലിംകളുടേതായി ഒരു രാജ്യവ്യാപക രാഷ്ട്രീയ നേതാവോ രാഷ്ട്രീയ പാര്‍ട്ടിയോ ഉണ്ടാവാന്‍ സാധ്യത കുറവാണ്. എന്നാല്‍, ഇന്ത്യയിലെ ഇത്തരത്തില്‍ മുസ് ലിം രഹിത സംസ്ഥാന മന്ത്രിസഭകള്‍ ഉണ്ടാവുന്നത് ഇന്ത്യന്‍ മുസ്ലിംകളെ സാരമായി ബാധിക്കുമെന്നാണ് മുസ് ലിം മിററില്‍ എഴുതിയ ലേഖനത്തില്‍ എം ബുര്‍ഹാനുദ്ദീന്‍ ഖാസിമി വിലയിരുത്തുന്നത്. ചില ഉന്നത രാഷ്ട്രീയ പ്രാസംഗികരുടെ വാചാടോപങ്ങളും ഏകപക്ഷീയമായ വൈകാരിക മുദ്രാവാക്യവും യുവാക്കളെ സ്വന്തമാക്കാനുള്ള തന്ത്രമാണെന്നും യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത ഇത്തരം രാഷ്ട്രീയ ആക്റ്റിവിസം തിരിച്ചടിയാവുമെന്നുമാണ് അസദുദ്ദീന്‍ ഉവൈസിയെ പരോക്ഷമായി വിമര്‍ശിക്കുന്നത്. മുഹമ്മദ് അലി ജിന്ന നേരത്തേ ഇത്തരം മണ്ടത്തരം ചെയ്തിരുന്നെന്നും അദ്ദേഹം ചിലര്‍ക്ക് നായകനും മറ്റു ചിലര്‍ക്ക് വില്ലനുമായി മാറിയെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മുഹമ്മദലി ജിന്ന സജീവമായി പ്രവര്‍ത്തിച്ചിരുന്ന മുസ് ലിംകളെ മൂന്ന് വ്യത്യസ്തരാക്കി ഭൂമിശാസ്ത്രപരമായ കഷണങ്ങളാക്കി ശത്രുക്കളായി നിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശകലനം.
അസദുദ്ദീന്‍ ഉവൈസിയുടെ സമീപകാല സംഭവങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടം വര്‍ധിപ്പിക്കുമെങ്കിലും ഇന്ത്യന്‍ മുസ്ലിംകളുടെ തിരഞ്ഞെടുപ്പ് പ്രാധാന്യം എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്നും ബിഹാറിലെ എഐഎംഐഎമ്മിന്റെ അഞ്ച് എംഎല്‍എമാര്‍ക്കും അവരുടെ സംരക്ഷണത്തിനു വേണ്ടി പ്രതിഷേധിക്കേണ്ടി വരുമെന്നും ഖാസിമി ചൂണ്ടിക്കാട്ടുന്നു. അഞ്ചുവര്‍ഷക്കാലം നിയമസഭയുടെ പിന്‍ ബെഞ്ചിലിരുന്ന് അദ്ദേഹത്തിന്റെ മുന്‍ എംഎല്‍എമാരും ഇന്നത്തെ മഹാരാഷ്ട്ര നിയമസഭയിലെ രണ്ട് എംഎല്‍എമാരും ഇതാണു ചെയ്യുന്നത്. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലും ഉവൈസി ചുവടുവയ്ക്കുകയാണെങ്കില്‍ ടിഎംസിക്ക് ഭാഗികവും എന്നാല്‍ ഗുരുതരവുമായ നാശനഷ്ടങ്ങള്‍ വരുത്തും. തിരഞ്ഞെടുപ്പ് വേളയില്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസിനെ ഒരു 'മുസ് ലിം പാര്‍ട്ടി'യായി പ്രചരിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത് സാമുദായിക പദത്തില്‍ ഇന്ത്യയിലെ മുസ്ലിംകളെ പരാജയപ്പെടുത്തുന്നതിന് തുല്യമാണ്. ടിഎംസിയുടെ 'മുസ്ലിംവല്‍ക്കരണം' അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും മികച്ച ആയുധമായിരിക്കുമെന്നും ബുര്‍ഹാനുദ്ദീന്‍ ഖാസിമി നിരീക്ഷിക്കുന്നു. മുസ് ലിംകള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനതല രാഷ്ട്രീയ പാര്‍ട്ടികളായ കേരളത്തിലെ ഐയുഎംഎല്‍, അസമിലെ എയുയുഡിഎഫ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ എഐഎംഐഎം എന്നിവര്‍ സമുദായ-രാജ്യത്തിന്റെ താല്‍പ്പര്യത്തിനു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ്തുത സംസ്ഥാനങ്ങളിലെ മറ്റു മുസ്ലിം നേതൃത്വത്തിലുള്ള പാര്‍ട്ടികളുമായി ആവശ്യാനുസരണം ഒന്നിക്കണമെന്നും എ ബുര്‍ഹാനുദ്ദീന്‍ ഖാസിമി ആവശ്യപ്പെടുന്നുണ്ട്.
No Muslim in Bihar government after Independance
RELATED STORIES
എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍;...
27 Dec 2024 10:11 AM GMT