- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഒസിസിആര്‍പി
2017ല്‍ ഇന്ത്യ ഇസ്രായേലുമായി നടത്തിയ ആയുധ ഇടപാടില്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈ വര്‍ഷമാദ്യം റിപോര്‍ട്ട് ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പില്‍ നിന്ന് ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി വാങ്ങിയതിന് രേഖകളുണ്ടെന്ന് ഓര്‍ഗനൈസ്ട് െ്രെകം ആന്‍ഡ് കറപ്ഷന്‍ റിപോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചാര സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഒസിസിആര്‍പി വക്താക്കളായ ശരദ് വ്യാസ്, ജറെ വാന്‍ ബെര്‍ഗന്‍ എന്നിവര്‍ പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ക്കെതിരെ ഉപയോഗിക്കാനാണ് ഇത് വാങ്ങിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള വാണിജ്യ ഷിപ്പ്‌മെന്റുകളുടെ ഇറക്കുമതികയറ്റുമതി വിശദാംശങ്ങള്‍ ഉള്ള വ്യാപാര വെബ്‌സൈറ്റ് വഴിയാണ് ഡാറ്റ ആക്‌സസ് ചെയ്തതെന്ന് ഒസിസിആര്‍പി പറയുന്നു. കയറ്റുമതി ഉപകരണങ്ങള്‍ക്ക് രണ്ട് കോടി രൂപയായി.
2017ല്‍ ഇന്ത്യ ഇസ്രായേലുമായി നടത്തിയ ആയുധ ഇടപാടില്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈ വര്‍ഷമാദ്യം റിപോര്‍ട്ട് ചെയ്തിരുന്നു. പെഗസസ് സൈനികഗ്രേഡ് സ്‌പൈവെയറാണ്. ഇസ്രായേലിന്റെ കയറ്റുമതി നിയമപ്രകാരം ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനു മാത്രമെ ഇത് വാങ്ങാന്‍ സാധിക്കൂ.
എന്നാല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ സുപ്രീംകോടതി ജഡ്ജി, മുന്‍ അറ്റോണി ജനറലിന്റെ അടുത്ത സഹായി,40ാളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 142 ഇന്ത്യക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന് മാധ്യമ സംഘടനകളുടെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമായ പെഗസസ് പ്രോജക്ട് തെളിയിച്ചു. 2017 ഏപ്രില്‍ 18നാണ് ഐ.ബിക്ക് ഈ സോഫ്റ്റ്‌വെയര്‍ ലഭിച്ചത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരവിഷയമാണെന്ന് പറഞ്ഞസുപ്രിംകോടതി ഇതിന്റെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി സമിതി അറിയിച്ചു. പെഗസസും മിസൈല്‍ സംവിധാനങ്ങളും 2017 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നടത്തിയ സുപ്രധാന ആയുധ ഇടപാടുകളാണ്.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT