Kerala

മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും മറ്റൊരാളും പിടിയില്‍

മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും മറ്റൊരാളും പിടിയില്‍
X

തിരുവനന്തപുരം: പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി 31-കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാനച്ഛന്‍ കുട്ടിയെ രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പുറത്തുപറഞ്ഞാല്‍ മാതാവിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.

കുട്ടിയുടെ മാതാവ് ഒരുമാസം മുന്‍പാണ് വിദേശത്ത് ജോലിക്കായി പോയത്. ഇതിനുശേഷം കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്നാണ് പീഡന വിവരം അറിയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ മാതാവിനെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയുണ്ട്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് രണ്ടാനച്ഛന്‍.

കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




Next Story

RELATED STORIES

Share it