- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതി: ടി ഒ സുരജ് അടക്കം നാലു പേര്‍ അറസ്റ്റില്‍
പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടത്ത ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമിത് ഗോയല്‍, കിറ്റ്‌കോമുന്‍ എംഡി ബെന്നി പോള്‍, തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ഗുരുതരമായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ അറസ്റ്റു ചെയ്തു.പാലം നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ടി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍
അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നാലുപേരെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി സെപ്തംബര്‍ 2 വരെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ്ജയിലിലടച്ചു. വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആര്‍ പ്രകാരം 17 പ്രതികളുള്ള കേസില്‍ ഒന്നാംപ്രതി സുമിത് ഗോയലാണ്. കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഇന്ന് എറണാകുളത്തെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ നാലുപേരെയും ചോദ്യംചെയ്യലിന് ശേഷം ഉച്ചക്ക് ഒരുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈകീട്ട് ആറിന് വിജിലന്‍സ് കോടതി ജഡ്ജി ബി കലാംപാഷ മുമ്പാകെ ഹാജരാക്കി. നാളെ വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും തിങ്കളാഴ്ച സൂരജ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്് പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം.ആര്‍ഡിഎസ് പ്രോജക്ടിനെയാണ് നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത്.സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോയായിരുന്നു പ്രൊജക്ട് കണ്‍സള്‍ട്ടന്റ്. 2014 സെപ്റ്റംബര്‍ ഒന്നിന് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കി 2016 ഒക്ടോബറില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുന്നതിനുള്ളില്‍ തന്നെ പാലം തകര്‍ച്ചയിലായി. പിന്നീട് പാലം ഗതാഗതം നടത്താന്‍ കഴിയാത്തവിധം തകര്‍ന്നതോടെ കഴിഞ്ഞ മെയ് ഒന്നു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും വീഴ്ചയും നടന്നതായി കണ്ടെത്തി.തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഏറ്റെടുത്ത വിജിലന്‍സ് ജൂണില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപോര്‍ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ഇവരെ പലപ്പോഴായി ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.
RELATED STORIES
ഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMTഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMT