Big stories

പിറവം പള്ളി തര്‍ക്കം: യാക്കോബായ വൈദികരെയും വിശാസികളെയും പോലിസ് അറസ്റ്റു ചെയ്ത് നീക്കി; പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കോടിതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലിസിന്റെ നടപടി.പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത വിവരം ജില്ലാ ഭരണകൂടം നാളെ കോടതിയെ അറിയിക്കും.പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിശ്വാസികളെ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ഇന്ന് രാവിലെ നിര്‍ദേശിച്ചിരുന്നു. ഇന്ന് ഉച്ചയക്ക് 1.45 നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.ഇതേ തുടര്‍ന്ന് പോലിസും ജില്ലാ ഭരണകൂടവും യാക്കോബായ വിശ്വാസികളെ ബലമായി ഒഴിപ്പിച്ചത്

പിറവം പള്ളി തര്‍ക്കം: യാക്കോബായ വൈദികരെയും വിശാസികളെയും പോലിസ് അറസ്റ്റു ചെയ്ത് നീക്കി; പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു
X

കൊച്ചി: ഓര്‍ത്തോഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം മെത്രാപ്പോലിത്തമാരെയും വൈദികരെയും വിശ്വാസികളെയും പോലിസ് അറസ്റ്റു ചെയ്തു നീക്കി.പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു.കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലിസിന്റെ നടപടി.പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത വിവരം ജില്ലാ ഭരണകൂടം നാളെ കോടതിയെ അറിയിക്കും. പുതിയ പൂട്ടും താക്കോലും ഉപയോഗിച്ച് പള്ളി പൂട്ടിയ ശേഷം താക്കോല്‍ നാളെ ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ചതിനു ശേഷം മാത്രമായിരിക്കും പളളിയിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രവേശിപ്പിക്കുയുള്ളു.പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിശ്വാസികളെ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ഇന്ന് രാവിലെ നിര്‍ദേശിച്ചിരുന്നു. ഇന്ന് ഉച്ചയക്ക് 1.45 നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.ഇതേ തുടര്‍ന്ന് പോലിസും ജില്ലാ ഭരണകൂടവും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചത്.ഹൈക്കോടതി നിര്‍ദേശം യാക്കോബായ നേതൃത്വത്തെ അറിയിച്ചെങ്കിലും പള്ളിയില്‍ നിന്നും പോകില്ലെന്ന നിലപാടിലായിരുന്നു ഇവര്‍.തുടര്‍ന്ന് പോലിസ് ഗേറ്റിന്റെ പൂട്ട് പൊളിച്ച് ഉള്ളിലേക്ക് കയറി. തുടര്‍ന്ന് വിശ്വാസികളെ നീക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇതിനിടയില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് യാക്കോബായ നേതാക്കളുമായി ഇടപെട്ട് ചര്‍ച്ച നടത്തിയതോടെയാണ് ഇവര്‍ അറസ്റ്റ് വരിക്കാന്‍ തയാറായത്.തുടര്‍ന്ന് പോലിസ് മെത്രാപോലിത്തമാരെയും വൈദികരെയും വിശ്വാസികളെയും അറസ്റ്റു ചെയ്ത് നീക്കി. ഇതിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കുള്ളിലുണ്ടായിരുന്ന സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി സുരക്ഷിതമാക്കി.

കോടതി ഉത്തരവുമായി ഇന്നലെ ഓര്‍ത്തഡോക്സ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും ആരാധാന നടത്താന്‍ പിറവം പള്ളിയിലേക്ക് എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി ഇവരെ പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. പളളിക്കുള്ളില്‍ പ്രവേശിക്കുമെന്ന നിലപാടില്‍ ഓര്‍ത്തഡോക്സ് വിശ്വാസികളും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സ്ത്രീകളടക്കമുളള യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളിലും നിലയുറപ്പിച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.തുടര്‍ന്ന ്പോലിസ് ഇടപെട്ട് യാക്കോബായ വിശ്വാസികളെ നീക്കാന്‍ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. സംഘര്‍ഷാവസ്ഥയക്ക് അയവു വരാതെ പ്രതിഷേധം തുടര്‍ന്നതോടെ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് പോലിസ് നിരോധനം. ഏര്‍പ്പെടുത്തി.ഇരുവിഭാഗത്തിലെയും 67 പേര്‍ക്കാണ് പള്ളിയില്‍ പ്രവേശിക്കുന്നതിന് പോലിസ് നിരോധനം ഏര്‍പ്പെടുത്തിയത് ഇതുസംബന്ധിച്ച് ഇരുവിഭാഗത്തിനും പോലിസ് അറിയിപ്പ് നല്‍കി. പിരിഞ്ഞു പോകണമെന്ന അറിയിപ്പ് പാലിക്കാത്തതുമൂലമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പള്ളിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാക്കണമെന്ന ഉപഹരജിയുമായി ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്ന വിശ്വാസികളെ ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it