Big stories

റഊഫ് ശരീഫിന്റെ അറസ്റ്റ്: മലപ്പുറത്ത് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് നരനായാട്ട്(വീഡിയോ)

റഊഫ് ശരീഫിന്റെ അറസ്റ്റ്: മലപ്പുറത്ത് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് നരനായാട്ട്(വീഡിയോ)
X


മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിന്റെ അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് നടത്തുന്ന മാര്‍ച്ചിനിടെ മലപ്പുറത്ത് പോലിസ് ആക്രമണം. മലപ്പുറം ജിഎസ്ടി ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെയാണ് പോലിസിന്റെ നരനായാട്ട്. നിരവധി വിദ്യാര്‍ഥികളെ പോലിസ് തല്ലിച്ചതച്ചു. പലര്‍ക്കും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ മുന്‍ഷിര്‍ റഹ്മാന്‍, സഹീര്‍ പറമ്പന്‍ തുടങ്ങി നിരവധി പേര്‍ക്കാണ് പോലിസ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഇഡിയെ ഉപയോഗിച്ചുള്ള പകപോക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ തിരുവനന്തപുരത്തു വച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് ഇന്ന് പ്രതിഷേധപ്രകടനം നടത്താന്‍ കാംപസ് ഫ്രണ്ട് ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഎസ് ടി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സമാധാനരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് അന്യായമായി ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. 20ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, 40 ഓളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി കാംപസ് ഫ്രണ്ട് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.

Rauf Sharif arrested: Police attack on campus front activists at Malappuram (video)

Next Story

RELATED STORIES

Share it