Big stories

യുപിയില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കാലിലൂടെ ബൈക്ക് ഓടിച്ചു; കാല് മുറിച്ചുമാറ്റി

യുപിയില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കാലിലൂടെ ബൈക്ക് ഓടിച്ചു; കാല് മുറിച്ചുമാറ്റി
X

മഥുര: യുപിയിലെ മഥുരയില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കാലിലൂടെ ബൈക്ക് ഓടിച്ചു കയറ്റിയതിന് ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കാല് ശസ്ത്രക്രിയ ചെയ്ത് മുറിച്ചു മാറ്റി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മഥുരയിലെ കോശി കാലാനിലാണ് സംഭവം. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയുടെ കാലിലൂടെ ബൈക്ക് ഓടിച്ചുകയറ്റുകയായിരുന്നു. രണ്ട് മാസത്തോളം ആശുപത്രിയില്‍ ചികില്‍സയില്‍ യുവതിയുടെ ഇടതുകാലാണ് മുറിച്ചുമാറ്റിയത്. ആഴ്ചകളോളം യുവതിയെ വിവിധ ആശുപത്രികളില്‍ ചികില്‍സിച്ച കുടുംബം ചൊവ്വാഴ്ചയാണ് പോലിസില്‍ പരാതി നല്‍കിയത്.

മൂന്ന് പ്രതികള്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവരില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഐപിസി സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), 328, 326, സെക്ഷന്‍ 3 (2) എന്നിവ പ്രകാരവും എസ് എസി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും മൂന്നാമന്‍ ഇപ്പോഴും ഒളിവിലാണെന്നും കോശി കാലാന്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) അനുജ് കുമാര്‍ പറഞ്ഞു.

മെയ് 24 ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കോശി കാലാനിലേക്ക് പോകുമ്പോള്‍ തന്റെ ഗ്രാമത്തില്‍ നിന്നുള്ള പ്രതികളിലൊരാള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. വഴിയില്‍ തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചു. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് യുവതിക്ക് നിര്‍ബന്ധിച്ച് ലഹരി കലര്‍ത്തിയ ഒരു പാനീയം നല്‍കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതികള്‍ തന്നെ മര്‍ദിക്കുകയും മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് കാലുകള്‍ തകര്‍ക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. കോശി കാലാനിലെ റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ കിടന്ന യുവതിയെ റെയില്‍വേ പോലീസ് സംഘം കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ അവിടെ നിന്ന് മഥുര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് കുടുംബം ഹരിയാനയിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ഹരിയാനയിലെ ആശുപത്രിയില്‍ വച്ചാണ് കാല് മുറിച്ചുമാറ്റിയത്.

Next Story

RELATED STORIES

Share it