Big stories

രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രിംകോടതി

നേരത്തേ, സപ്തംബര്‍ രണ്ടിന് വാദം കേള്‍ക്കുന്നതിനിടെ, ഒരു വ്യക്തി കുറ്റാരോപിതനാണെന്ന കാരണം കൊണ്ട് മാത്രം വീട് പൊളിക്കുന്നതിന്റെ നിയമസാധുത സുപ്രി കോടതി ചോദ്യം ചെയ്തിരുന്നു.

രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരേ അതിസുപ്രധാനമായ നടപടിയുമായി സുപ്രിംകോടതി. രാജ്യത്ത് ഒരിടത്തും വ്യക്തമായ അനുമതിയില്ലാതെ പൊളിക്കരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ വ്യക്തമാക്കി. കുറ്റാരോപിതരായ വ്യക്തികളുടെ വീടുകള്‍ക്കെതിരേ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള നടപടികളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികള്‍ക്കുള്ള മറുപടിയായാണ് ഇടക്കാല ഉത്തരവ്.'പുറത്തുള്ള കാര്യങ്ങളൊന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഈ ഘട്ടത്തില്‍ ഏത് സമൂഹം എന്ന ചോദ്യത്തിലേക്കും കടക്കില്ല. നിയമവിരുദ്ധമായി പൊളിക്കുന്ന ഒരു സംഭവമുണ്ടായാല്‍ പോലും അത് ഭരണഘടനയുടെ ധാര്‍മികതയ്ക്ക് എതിരാണെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ പരാമര്‍ശിച്ചതായി ലൈവ് ലോ റിപോര്‍ട്ട് ചെയ്തു. സുപ്രിം കോടതിയുടെ അനുമതിയില്ലാതെ ഒക്ടോബര്‍ ഒന്നുവരെ ഇന്ത്യയിലുടനീളം ബുള്‍ഡോസര്‍ പ്രവര്‍ത്തനം നടത്തരുതെന്ന് നിര്‍ദേശിച്ച കോടതി കേസ് ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റി.

രാജ്യത്തെ മുനിസിപ്പല്‍ നിയമങ്ങള്‍ പ്രകാരം സ്വത്തുക്കള്‍ എപ്പോള്‍, എങ്ങനെ പൊളിക്കാമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. ചില കുറ്റകൃത്യങ്ങളില്‍ ആരോപിക്കപ്പെടുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ പല സംസ്ഥാനങ്ങളിലും പൊളിച്ചുമാറ്റുന്നുവെന്ന പരാതികള്‍ ഉന്നയിച്ച ഹരജികളാണ് സുപ്രിം കോടതി പരിഗണിച്ചത്. അതേസമയം, ഇത് എങ്ങനെ നിയമവിരുദ്ധമല്ലെന്ന് തെളിയിക്കുമെന്നും അനധികൃതമായ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയെ അറിയിച്ചു.

'അനധികൃത നിര്‍മാണങ്ങളുടെ പേരില്‍ ബുള്‍ഡോസറുകളുടെ മഹത്വവല്‍ക്കരണത്തിനും മഹത്വത്തിനും ന്യായീകരണത്തിനും ഞങ്ങള്‍ നിങ്ങളുടെ സഹായം തേടും. ആവശ്യമെങ്കില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും വിളിക്കും. നടപടിക്രമങ്ങള്‍ പാലിച്ച ശേഷം എല്ലാ വിധത്തിലും അനധികൃതമാണെങ്കില്‍. എന്നാല്‍ മറ്റേതെങ്കിലും കാരണങ്ങളാല്‍ അത് സാധ്യമല്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുനിസിപ്പല്‍ നിയമത്തിന്റെ ചട്ടക്കൂടിലും ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതമായും ആയിരിക്കണമെന്നും ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. നേരത്തേ, സപ്തംബര്‍ രണ്ടിന് വാദം കേള്‍ക്കുന്നതിനിടെ, ഒരു വ്യക്തി കുറ്റാരോപിതനാണെന്ന കാരണം കൊണ്ട് മാത്രം വീട് പൊളിക്കുന്നതിന്റെ നിയമസാധുത സുപ്രി കോടതി ചോദ്യം ചെയ്തിരുന്നു.

കുറ്റാരോപിതനായതുകൊണ്ട് മാത്രം എങ്ങനെ ഒരാളുടെ വീട് പൊളിക്കും? അവന്‍ ഒരു കുറ്റവാളിയാണെങ്കിലും, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രശ്‌നം ഫലപ്രദമായി നേരിടാന്‍ രാജ്യവ്യാപകമായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും സുപ്രിം കോടതി സൂചിപ്പിച്ചിരുന്നു. കലാപം, അക്രമം തുടങ്ങിയ കേസുകളില്‍ പ്രതികളുടെ സ്വത്തുക്കള്‍ ഇനി പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ദേശീയ തലസ്ഥാനത്തെ ജഹാംഗീര്‍പുരി പ്രദേശത്തെ ചില കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരേയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

SC Halts 'Bulldozer Actions', Directs No Demolition to Take Place in the Country Without its Permission

Next Story

RELATED STORIES

Share it