- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ കള്ളപ്പണം:അന്വേഷണം വഴിമുട്ടിയതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- പി അബ്ദുല്‍ മജീദ് ഫൈസി
രണ്ടര മാസം പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. കേസില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല

കൊച്ചി: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപി 400 കോടി രൂപയുടെ കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടര മാസം പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. കേസില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജനാധിപത്യ പ്രക്രിയയെ പണമൊഴുക്കി അട്ടിമറിക്കുകയും ചെയ്യുന്നതിന് ബിജെപി നടത്തിയ ശ്രമത്തെ എല്‍ഡിഎഫും യുഡിഎഫും നിസ്സാരവല്‍ക്കരിക്കുകയും അവഗണിക്കുകയുമാണ്. കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെയെല്ലാം ഇഡി വേട്ടയിലൂടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞു എന്നതാണ് കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസിന്റെ മൗനം വ്യക്തമാക്കുന്നത്. ഇടതും വലതും മുന്നണികള്‍ ബിജെപിയുടെ കള്ളപ്പണ വിഷയത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ്. ബിജെപിയുടെ കപട രാജ്യസ്നേഹം തുറന്ന് കാട്ടാനുള്ള അവസരം ഇരു മുന്നണികളും ഉപയോഗിക്കുന്നില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
അജണ്ട മാറ്റുവാനാണ് ബിജെപി താല്പര്യപ്പെടുന്നത്. പത്തനാപുരം മണ്ഡലത്തില്‍ ഒരിടത്ത് ഏതാനും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതു സംബന്ധിച്ച പോലിസ് അന്വേഷണം നടക്കുന്നതിന് മുമ്പുതന്നെ അതിന് മുസ് ലിം തീവ്രവാദത്തിന്റെ ചേരുവ ചേര്‍ത്ത് സെന്സേഷനൈസ് ചെയ്യാന്‍ നടത്തിയ നീക്കം ഫലിച്ചില്ല. അനധികൃത മരം മുറി ഉള്‍പ്പെടെ സംസ്ഥാനത്ത് ദിനം പ്രതി ഉണ്ടായി കൊണ്ടിരിക്കുന്ന വിഷയങ്ങളും പിണറായി - സുധാകരന് പോരുമെല്ലാം ബിജെപിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ബിജെപിയുടെ ഭീഷണിക്ക് സിപിഎം നേതൃത്വം വഴങ്ങിയതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന് വന്ന മരംകൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുണ്ടായ ഒത്തുതീര്‍പ്പ് ധാരണയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമല്ല മുഖ്യമന്ത്രിയെ വരെ അവര്‍ പരസ്യമായി വിരട്ടുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കള്ളപ്പണം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കുള്ള അന്വേഷണം മരവിച്ചത്. ബിജെപിയെ നേരിടുന്ന കാര്യത്തില്‍ പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും വീരവാദങ്ങളെല്ലാം പൊള്ളയാണ്. ഇത് തുറന്ന് കാട്ടുന്നതില്‍ യുഡിഎഫിനും താല്‍പ്പര്യമില്ല.
കൊടകരയില്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കള്‍ പറഞ്ഞ പ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്നാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്മരാജന് ഹവാലപ്പണം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.
കള്ളപ്പണക്കേസില്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെടുത്തി ഇത്രമാത്രം തെളിവുണ്ടായിട്ടും കേസന്വേഷണം ഇഴയുന്നത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കള്ളപ്പണവും കള്ള പ്രചാരണങ്ങളുമായി ബിജെപിക്ക് സംസ്ഥാനത്ത് വിഹരിക്കാനുള്ള സ്വാതന്ത്ര്യമാണ് ആഭ്യന്തര വകുപ്പ് ചെയ്ത് കൊടുക്കുന്നതെന്നും മജീദ് ഫൈസി കുറ്റപ്പെടുത്തി.
RELATED STORIES
രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT