Big stories

മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ സത്യവാങ്മൂലം വേണ്ട

ചട്ട പ്രകാരം വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

മുസ്‌ലിമാണെന്ന് തെളിയിക്കാന്‍   സത്യവാങ്മൂലം വേണ്ട
X

കോഴിക്കോട്: ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭ്യമാവാന്‍ മുസ്‌ലിംകള്‍ പ്രതേക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. പകരം ശരിഅത്ത് നിയമം ബാധകമാകേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നടപടി വിവാദമായതോടെ ശരിയത്ത് നിയമത്തിന്റെ ചട്ടത്തില്‍ അടിയന്തരമായി ഭേദഗതി കൊണ്ടുവരാനും തീരുമാനമായി.

കഴിഞ്ഞദിവസമാണ് 81വര്‍ഷം പഴക്കമുള്ള മുസ്‌ലിം വ്യക്തി നിയമത്തിന് ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. തുടര്‍ന്ന് പുതിയ ചട്ടങ്ങളിലെ വിവാദ വ്യവസ്ഥക്കെതിരേ മുസ്‌ലിംലീഗിലെ കെഎന്‍എ ഖാദര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ചട്ട പ്രകാരം വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ശരിഅത്ത് വിഷയങ്ങളില്‍ കാര്യങ്ങള്‍ മുമ്പത്തെപ്പോലെ നിര്‍വഹിക്കപ്പെടുകയും അവയുടെ സാധുത ഈ ചട്ടപ്രകാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയുണ്ടാകും. ഇത് ചൂണ്ടിക്കാണിച്ചതാണ് ഭേദഗതിക്ക് സര്‍ക്കാരിന് പ്രേരണയായത്.

എല്ലാവരും സത്യവാങ്മൂലം നല്‍കുന്നതിനുപകരം നിയമം ബാധകമാക്കേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന ബദല്‍നിര്‍ദേശവും കെഎന്‍എ ഖാദര്‍ എംഎല്‍എ മുന്നോട്ടുവച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു വ്യവസ്ഥ റദ്ദാക്കുകയായിരുന്നു. ചട്ടത്തില്‍ അടിയന്തിര ഭേദഗതി കൊണ്ടുവരുമെന്നു ന്യുനപക്ഷ ക്ഷേമമന്ത്രി കെ ടി ജലീലൂം അറിയിച്ചു. രാഷ്ട്രീയാതിപ്രസരമുള്ള മേഖലകളില്‍ മഹല്ല് കമ്മിറ്റികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും മറ്റും എതിരാളികളെ ബുദ്ധിമുട്ടിക്കുമെന്നതും എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ മുസ്‌ലിങ്ങളെ സര്‍ക്കാരിനെതിരാക്കുമെന്ന വിലയിരുത്തലും വ്യവസ്ഥ റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്.


Next Story

RELATED STORIES

Share it