Big stories

സിസ്റ്റര്‍ അഭയക്കേസ്: ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

പ്രതികള്‍ക്ക് തിരുവനന്തപുരം സിബി ഐ കോടതി ജീവപര്യന്തമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു.പ്രതികള്‍ സംസ്ഥാനം വിട്ട് പോകരുത്, അഞ്ചു ലക്ഷം രൂപ കെട്ടിവെയ്ക്കണം,മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്

സിസ്റ്റര്‍ അഭയക്കേസ്: ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികള്‍ സംസ്ഥാനം വിട്ട് പോകരുത്, അഞ്ചു ലക്ഷം രൂപ കെട്ടിവെയ്ക്കണം,മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികള്‍ക്ക് തിരുവനന്തപുരം സിബി ഐ കോടതി ജീവപര്യന്തമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.ഈ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.

അഭയയെ പ്രതികള്‍ കൊലപ്പെടുത്തിയെന്ന സിബിഐയുടെ റിപോര്‍ട്ട് കണക്കിലെടുത്താണ് പ്രതികളെ സിബിഐ കോടതി ശിക്ഷിച്ചത്. ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരേ ചുമത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. ഫാ.തോമസ് കോട്ടൂരായിരുന്നു ഒന്നാം പ്രതി.സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയാണ്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബി ഐ കോടതി വിധി പ്രസ്താവിച്ചത്.എന്നാല്‍ സിബി ഐ ക്കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും വിധി റദ്ദാക്കണമെന്നും പ്രതികള്‍ അപ്പീലില്‍ ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും കേസിലെ മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it