Big stories

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത് 47 ലക്ഷം വിദ്യാര്‍ഥികള്‍

എസ്എസ്എല്‍സി തിയറി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും.എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷഫലം ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീ കരിച്ച് ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ :  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത് 47 ലക്ഷം വിദ്യാര്‍ഥികള്‍
X

കൊച്ചി: സംസ്ഥാനത്ത് മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷകളുടെയും മാര്‍ച്ച് 31 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പരീക്ഷ എഴുതുന്നത് 47 ലക്ഷം വിദ്യാര്‍ഥികളെന്ന് വിദ്യാഭ്യാസ വകുപ്പ്.പരീക്ഷ നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പരീക്ഷകള്‍ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 47 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്.

എസ്എസ്എല്‍സി തിയറി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കുന്നു. എസ്എസ്എല്‍സി. പരീക്ഷയോടനുബന്ധിച്ചുളള ഐറ്റി പ്രാക്ടിക്കല്‍ പരീക്ഷ മേയ് മൂന്നിന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മേയ് ആദ്യം ആരംഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷഫലം ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീ കരിച്ച് ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.

പരാതികളില്ലാതെ പരീക്ഷ നടത്താന്‍ ശ്രമിക്കണം. സ്‌കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, എസ്എസ്എല്‍സിചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി സജ്ജീകരണം ഏര്‍പ്പെടുത്തണം. ഇവയുടെ വിതരണവും കുറ്റമറ്റതാകണം പൊതു പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ക്രമീകരണങ്ങളും 26 നു തന്നെ പൂര്‍ത്തിയാക്കും.

ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡിഡിഇ, ഡിഇഒമാര്‍ മറ്റ് അധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.

കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കൊവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് പദ്ധതികള്‍ നടപ്പിലാക്കണം . വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗണ്‍സിലിംഗിനായി നിശ്ചിത ടെലഫോണ്‍ നമ്പര്‍ നല്‍കി കൊണ്ട് പരീക്ഷകള്‍ അവസാനിക്കുന്നതുവരെ 'ഹൗ ആര്‍ യു ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്.

ഇതുപോലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോള്‍ഫ്രീ നമ്പര്‍ നല്‍കി കൊണ്ട് 'ഹെല്‍പ് ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ ഓരോ ഡിഡിഇ തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കി കൊണ്ട് പരീക്ഷാ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ആര്‍ഡിഡി. എഡി ഡിഇമാരും അവരുടേതായ തനത് പദ്ധതികള്‍ ഇതിനായി നടപ്പിലാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it