- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘപരിവാര അഴിഞ്ഞാട്ടം ഭരണകൂട-പോലിസ് പിന്തുണയോടെ
ഹിന്ദുത്വ അക്രമി സംഘം തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ റാലികള്‍ക്ക് അനുമതി നല്‍കാതിരിക്കാനും കലാപകാരികളെ അമര്‍ച്ച ചെയ്യാനും കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണകൂടമോ പോലിസോ അക്കാര്യം കേട്ടഭാവം പോലും കാണിക്കുന്നില്ലെന്ന് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നത്.
ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം ഒരാഴ്ചയായി തുടരുന്ന അഴിഞ്ഞാട്ടം ഭരണകൂട-പോലിസ് പിന്തുണയോടെയെന്ന ആരോപണം ശക്തം. ഒരാഴ്ചക്കിടെ നിരവധി മുസ്‌ലിം പള്ളികളും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുടനീളം ആക്രമിക്കപ്പെട്ടത്. പോലിസിന്റെ സാന്നിധ്യത്തിലും കൊള്ളയും കൊള്ളിവയ്പും തുടുരകയാണെന്നാണ് സംസ്ഥാനത്ത് നിന്നു പറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ, വിഎച്ച്പി പ്രവര്‍ത്തകര്‍ വടക്കന്‍ ത്രിപുരയില്‍ സ്ത്രീകളെ ലൈംഗികമായി പിഡിപ്പിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഹിന്ദുത്വ അക്രമി സംഘം തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ റാലികള്‍ക്ക് അനുമതി നല്‍കാതിരിക്കാനും കലാപകാരികളെ അമര്‍ച്ച ചെയ്യാനും കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണകൂടമോ പോലിസോ അക്കാര്യം കേട്ടഭാവം പോലും കാണിക്കുന്നില്ലെന്ന് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നത്. പള്ളികള്‍ക്കും കടകള്‍ക്കും നേരെ ഹിന്ദുത്വര്‍ ആക്രമം അഴിച്ചുവിടുമ്പോള്‍ പോലിസ് സംഘം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നുമുള്ള ആരോപണവും ശക്തമാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഭരണകൂടത്തോ വര്‍ഗീയ റാലികള്‍ അവസാനിപ്പിക്കാനും അവര്‍ക്ക് അനുമതി കൊടുക്കാതിരിക്കാനുംനിരന്തരം ആവശ്യപ്പെട്ടിട്ടും അവര്‍ അക്കാര്യം പരിഗണിക്കുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദ് സല്‍മാന്‍ ട്വിറ്റ് ചെയ്യുന്നു. ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയ വീടുകളുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും പള്ളികള്‍ക്കുമെതിരേ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ആക്രമണം ഇപ്പോഴും തീവ്രമായി തുടരുകയാണ്. പടിഞ്ഞാറന്‍ ത്രിപുരയിലും വടക്കന്‍ ത്രിപുരയിലും ഉന്‍കോട്ടിയിലും ഗോമതിയിലും ഉള്‍പ്പടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായാണ് ആക്രമണം നടക്കുന്നത്. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്രംഗദള്‍, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളാണ് ആക്രമണത്തിനു പിന്നില്‍. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ മിക്കവയും മറച്ചുവയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
വരുന്ന വാര്‍ത്തകളില്‍ തന്നെ വിശദാംശങ്ങള്‍ കുറവാണ്. സംഭവത്തെക്കുറിച്ച് ദേശീയ പാര്‍ട്ടികളും നിശ്ശബ്ദരാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെറിയ അസ്വസ്ഥതകളെന്ന വിശദീകരണമാണ് നല്‍കുന്നത്.
ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണത്തിന്റൈ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാവി വസ്ത്രങ്ങളും വാളുകളുമായി മുസ്‌ലിംവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുന്ന സംഘങ്ങള്‍ വീഡിയോകളില്‍ ദൃശ്യമാണ്.
ബംഗ്ലാദേശില്‍ ഹിന്ദു കുടുംബങ്ങള്‍ക്കു നേരെ ആക്രമണം നടന്നതിനു പ്രതികാരമാണ് നടക്കുന്നതെന്ന് സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമമായി പ്രചരിപ്പിക്കുന്നുണ്ട്.സംസ്ഥാനത്ത് പന്ത്രണ്ടോളം മോസ്‌കുകളാണ് തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി ബിഷാര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ജയ് ശ്രീറാം എന്ന് ആക്രോശിച്ച ഹിന്ദുത്വര്‍ പള്ളികള്‍ തകര്‍ത്തു. ഉനക്കോട്ടി ജില്ലയില്‍ പല്‍ ബസാറില്‍ വെള്ളിയാഴ്ച രാത്രി സമാനമായ ജനക്കൂട്ടം പ്രദേശത്തെ പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു.
മുസ്‌ലിം വ്യാപാരികള്‍, അഭിഭാഷകര്‍, നേതാക്കള്‍ എന്നിവരുടെ വീടുകളും ഹിന്ദുത്വ അക്രമികള്‍ ലക്ഷ്യമിടുന്നുണ്ട്. പല വീടുകളും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.
മഖ്ദൂപ് മീഡിയ നല്‍കുന്ന വിവരമനുസരിച്ച് ഉന്‍കോട്ടിയില്‍ രതാബാരിയിലും പല്‍ബസാറിലും പള്ളികള്‍ തകര്‍ത്തു. മുസ്‌ലിംവീടുകള്‍ക്കു നേരെ കല്ലേറുണ്ടായി. മുസ്‌ലിം വഴിവാണിഭക്കാര്‍ ആക്രമിക്കപ്പെട്ടു.
പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെ പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ഇവിടെ ചില വീടുകളും തകര്‍ത്തു.
മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ് ലിം സംഘടനകള്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേബിന് പരാതി നല്‍കി.
ത്രിപുരയില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ നടക്കുന്ന ആക്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്കുള്ള നിവേദനത്തില്‍ ആവശ്യപ്പെട്ടു. സമാനമായ പരാതി പോലിസ് ഡയറക്ടര്‍ ജനറര്‍ വി എസ് യാദവിനും നല്‍കി. നിവേദനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ 150ഓളം പള്ളികള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി.
മുസ് ലിം ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വടക്ക് കിഴക്കന്‍ റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് ആരിഫ് ഖാന്‍ അപലിപിച്ചു. അയര്‍പ്രദേശത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുമ്പോള്‍ അതിനെതിരേ രംഗത്തുവരുന്നവര്‍ സ്വന്തം രാജ്യത്ത്് സമാനമായ സംഭവങ്ങള്‍ നടക്കുമ്പോല്‍ നിശ്ശബ്ദരായിരിക്കുന്നത് ശരില്ലെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ പൊതുസമൂഹം ഇതിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ് ലിം വിരുദ്ധ ആക്രമണം അവസാനപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് വെല്‍ഫെയല്‍ പാര്‍ട്ടി ദേശീയ പ്രിസിഡന്റ് എസ് ക്യുആര്‍ ഇല്യാസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയേറെ ആക്രമണം നടക്കുമ്പോഴും പോലിസ് പറയുന്നത് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നു മാത്രമാണ്. ചെറിയ അസ്വസ്ഥതകളും വലിയ കലാപങ്ങളും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിക്കുന്നതെന്ന് എസ്‌ഐഓ ദേശീയ പ്രസിഡന്റ് മുഹമ്മദ് സര്‍മാന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇരുപതോളം ഹിന്ദു വീടുകളാണ് ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടത്. ഇതിനെതിരേ പ്രതികാരനടപടിയെന്ന നിലയിലാണ് ത്രിപുരയില്‍ ഹിന്ദുത്വ സംഘടനകള്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരേയുള്ള ആക്രമണത്തിനെതിരേ ഭരണകൂടം ശക്തമായ നടപടിയാണ് കൈക്കൊണ്ടത്. അക്രമികളെ പോലിസ് വെടിവച്ചുകൊല്ലുക പോലും ചെയ്തു.
RELATED STORIES
സംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT